Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണം: ഓവർസീസ് എൻ സി പി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള തീരുമാനം പിൻവലിക്കണം: ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ മേഖലക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻ മാറണം. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത്, പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂർ മോഡലിൽ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്ക്കരിക്കാൻ സംസ്ഥാന സർക്കാരിനെ, കേന്ദ്ര സർക്കാർ അനുവദിക്കണമെന്ന് ഓവർസീസ് എൻ സി പി ആവശ്യപ്പെടുന്നു.

വലിയ ആസ്ഥിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രവാസികൾ ഉൾപ്പടെ എല്ലാവരിലും ഉയർന്നു വരുന്നതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവസ് എരിഞ്ചേരിയും പത്രക്കുറിപ്പിൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP