Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകവനിതാ ദിനം: സ്ത്രീകൾക്കായി ഡയറ്റ്- വ്യായാമ സൗജന്യ കൺസൾട്ടേഷൻ ഒരുക്കി നുവോ വിവോ

ലോകവനിതാ ദിനം: സ്ത്രീകൾക്കായി ഡയറ്റ്- വ്യായാമ സൗജന്യ കൺസൾട്ടേഷൻ ഒരുക്കി നുവോ വിവോ

സ്വന്തം ലേഖകൻ

കൊച്ചി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി കസ്റ്റം ഡയറ്റും-വ്യായാമ പരിപാടികളും സൗജന്യമായി നൽകുന്ന പരിപാടിയൊരുക്കി ന്യൂവോ വിവോ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ആരോഗ്യ, ക്ഷേമ, ഫിറ്റ്‌നസ് കേന്ദ്രമാണ് നുവോ വിവോ. സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ്, പിസിഒഡി മൂലമുണ്ടാകുന്ന ഭാരം, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്ന ഡയറ്റ് - വ്യായാമ പരിപാടികളുടെ കൺസൾട്ടേഷനാണ് സൗജന്യമായി നൽകുന്നത്. ടെലിഫോൺ വഴിയാണ് കൺസൾട്ടേഷൻ. താല്പര്യമുള്ളവർ പ്രായം, ഭാരം, ഉയരം, രക്ത റിപ്പോർട്ടുകൾ (എന്തെങ്കിലുമുണ്ടെങ്കിൽ) എന്നിവ + 91-7994999735 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യണം. ശനിയാഴ്‌ച്ച മുതൽ ലോക വനിതാ ദിനമായ മാർച്ച് 8 വരെ മാത്രമേ ഈ പ്രോഗ്രാം സൗജന്യമായി ലഭ്യമാകൂ.

പഠനങ്ങൾ പ്രകാരം, ഇന്ത്യൻ സ്ത്രീകളിൽ 20% പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് (ഹൈപ്പോതൈറോയിഡ്) സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരാണ് . മുഖത്തെ രോമവളർച്ച, മുഖക്കുരു, ക്രമരഹിതമായ മാസമുറ എന്നിവയിലേക്ക് നയിക്കുന്ന അമിതമായ പുരുഷ ഹോർമോണാണ് പിസിഒഡിയുടെ കാരണം , ഒടുവിൽ ഓവറിയൻ സിസ്റ്റിലേക്ക് നയിക്കുന്നു. ഇൻസുലിൻ പ്രതിരോധം മൂലമാണ് പിസിഒഡി ഉണ്ടാകുന്നത്, ഇത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിലൂടെ നിയന്ത്രിക്കാം. കുറഞ്ഞ മെറ്റബോളിസവും അമിത ശരീരഭാരവും ഉള്ള മറ്റൊരു അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ക്രാഷ് ഡയറ്റിംഗും ശരീരഭാരം കുറയ്ക്കാൻ സലാഡുകൾ മാത്രം കഴിക്കുന്നതും വിപരീത ഫലമാണ് നൽകുക. ശരിയായ കലോറി ക്രമീകരിച്ച പോഷകാഹാര പദ്ധതിയും വ്യായാമവും പിസിഒഡിയും തൈറോയിഡും കൈകാര്യം ചെയ്യുന്നതിന് വളരെയധികം സഹായിക്കും ഒപ്പം ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യുമെന്ന് നുവോ വിവോ ചീഫ് ഹെൽത്ത് ഓഫീസർ രാജീവ് അമ്പാട്ട് പറഞ്ഞു.

ജീവിതശൈലി രോഗങ്ങളുള്ളവർക്കുള്ള പോഷകാഹാര, ഫിറ്റ്‌നസ് പ്ലാനിൽ സ്‌പെഷ്യലൈസ് ചെയ്യുന്ന ഓൺലൈൻ ആരോഗ്യം, ക്ഷേമം, ഫിറ്റ്‌നസ് കമ്പനിയാണ് ന്യൂവോ വിവോ. ഭക്ഷണവും വ്യായാമവും ഓരോ വ്യക്തിക്കും അവരുടെ മെഡിക്കൽ, ശാരീരിക അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP