Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് -19 സാഹചര്യത്തിൽ സാമൂഹിക സാമ്പത്തിക സർവ്വേ നടത്തിപ്പ് സംബന്ധിച്ച് വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എൻ.എസ്.ഒ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻ.എസ്.ഒ) 'സാമൂഹിക സാമ്പത്തിക സർവ്വേ' നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു മലയാളം ദിനപത്രത്തിൽ വന്ന വാർത്ത തീർത്തും തെറ്റിദ്ധാരണാജനകമാണെന്ന് എൻ.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീമതി സുനിതാ ഭാസ്‌ക്കർ അറിയിച്ചു. ആധികാരികതയില്ലാത്ത സ്രോതസിൽ നിന്നുള്ള വളച്ചൊടിച്ച വിവര ങ്ങളാണ് ആ വാർത്തയിലുള്ളത്. മറ്റൊരു സംസ്ഥാനത്തെ സർവേ ഉദ്യോഗസ്ഥന് കോവിഡ്-19 രോഗബാധയുണ്ടായതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ സർവേ പ്രവർത്തനങ്ങളെ വാർത്തയിൽ വികൃതമായി ചിത്രീകരിച്ചിരിക്കുക യാണെന്നും ശ്രീമതി സുനിതാ ഭാസ്‌ക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതുകൊണ്ടുതന്നെ ഈ വാർത്ത ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും അവർ സർവേ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരി ക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.

എൻ.എസ്.ഒയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളെന്ന നിലയിലാണ് വാർത്തയിൽ ചില വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ എൻ.എസ്.ഒ കേരള മേഖലാ ഓഫീസിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥരാരും ഈ ദിനപത്രത്തിന് ഒരു വിവരവും നൽകിയിട്ടില്ലെന്ന് മാത്രമല്ല, ഒരു റിപ്പോർട്ടർമാരും വസ്തുതാ പരിശോധിക്കാനായി ഈ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീമതി സുനിതാ ഭാസ്‌ക്കർ വ്യക്തമാക്കി.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷമാണ് സർവേ നടപടികൾ പുനരാരംഭിച്ചത്. സംസ്ഥാന ഗവൺമെന്റിന്റെ എല്ലാ കോവിഡ്-19 മാനദണ്ഡങ്ങളും പാലിച്ചാണ് സർവേ നടത്തുന്നത്. മാത്രമല്ല, സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങളിൽ നിന്നും, ബന്ധപ്പെട്ട മറ്റ് അധികാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആവശ്യമായ അനുമതിയും സഹകരണവും ലഭിച്ചശേഷമേ സർവേ നടപടികൾ പാടുള്ളുവെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കേരളത്തിൽ കണ്ടൈന്മെന്റ് സോണുകൾ ഒഴിവാക്കിയും സംസ്ഥാനത്ത് കോവിഡ്-19ന്റെ വ്യാപനം തടയുന്നതിനുള്ള സുരക്ഷാ നടപടികൾ പിന്തുടർന്നുകൊണ്ടുമാണ് എൻ.എസ്.ഒയുടെ സർവേകൾ നടത്തുന്നത്.

തൊഴിൽ മേഖലയിലും സാമൂഹിക-സാമ്പത്തിക സ്ഥിതികളിലും ഈ മഹാമാരി ഏതുതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് കണ്ടെത്താനും അതിന്റെ അടിസ്ഥാനത്തിൽ വിവിധ നയങ്ങളും വികസന പദ്ധതികളും കേന്ദ്ര/സംസ്ഥാന ഗവൺമെന്റുകൾക്ക് രൂപീകരിക്കുന്നതിനും ഇത്തരം സർവേകളുടെ ഫലം അതീവ പ്രാധാന്യമുള്ളതാണ്.

കേരളത്തിൽ എൻ.എസ്.ഒയുടെ സർവേ നടക്കുന്നിടത്തെല്ലാം തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും ശാരീരിക അകലം എന്ന മാനദണ്ഡം പാലിച്ചുകൊണ്ടുതന്നെ സർവേയ്ക്ക് വേണ്ട സഹകരണം ഉദ്യോഗസ്ഥർക്ക് നൽകുന്നുമുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരന്തരം വീക്ഷിക്കുകയും വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

വസ്തുതകൾ ഇതായിരിക്കെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സർവേ നടപടികളുടെ സൂഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും എൻ.എസ്.ഒ കേരള-ലക്ഷദ്വീപ് ഓഫീസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP