Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവർത്തിച്ചുള്ള പേയ്മെന്റിന് യുപിഐ ഓട്ടോപേ സൗകര്യവുമായി എൻപിസിഐ

സ്വന്തം ലേഖകൻ

കൊച്ചി: നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആവർത്തിച്ചുള്ള പേയ്‌മെന്റുകൾക്കായി യുപിഐ ഓട്ടോപേയുടെ പ്രവർത്തനം ആരംഭിച്ചു. യുപിഐ 2.0ന് കീഴിൽ അവതരിപ്പിച്ച പുതിയ സംവിധാനം വഴി മൊബൈൽ ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, ഇഎംഐ, ഒടിടി സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, വായ്പാ അടവ്, ട്രാൻസിറ്റ്/മെട്രോ തുടങ്ങിയവയുടെ ആവർത്തന പേയ്മെന്റുകൾക്കായി ഉപഭോക്താക്കൾക്ക് ഏതെങ്കിലും യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇ-മാൻഡേറ്റ് സജ്ജീകരിക്കാം. 2000 രൂപ വരെയാണ് ഇടപാട് പരിധി. 

ഉപയോക്താവ്, മാൻഡേറ്റ് നൽകുന്നതിലൂടെ അവരുടെ അക്കൗണ്ടിൽ നിന്ന് നിർദിഷ്ട ധനകാര്യ കേന്ദ്രങ്ങൾക്ക് ഓട്ടോമേറ്റഡ് പേയ്മെന്റുകൾ നടത്താനാവും. 2000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും യുപിഐ പിൻ ഉപയോഗിച്ച് വെവ്വേറെ ഇ-മാൻഡേറ്റ് നൽകണം. വിവിധ ബാങ്കിങ് പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിലും യുപിഐ ഓട്ടോപേ സംവിധാനം നിലവിലുണ്ട്. ജിയോ പേയ്മെന്റ്സ് ബാങ്ക്, എസ്‌ബിഐ, യെസ് ബാങ്ക് എന്നിവയിൽ ഉടൻ ഇത് സജ്ജമാകും.

യുപിഐ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന എല്ലാം ആപ്ലിക്കേഷനിലും ഒരു മാൻഡേറ്റ് വിഭാഗമുണ്ടാവും. ഇതുവഴി ഉപയോക്താക്കൾക്ക് പുതിയ ഇ-മാൻഡേറ്റ് സൃഷ്ടിക്കാനും മാറ്റം വരുത്താനും ആവശ്യമെങ്കിൽ താൽക്കാലികമായി നിർത്താനും ഓട്ടോ ഡെബിറ്റ് മാൻഡേറ്റ് അസാധുവാക്കാനും കഴിയും. റഫറൻസിനായി മുൻകാല മാൻഡേറ്റുകൾ ഈ വിഭാഗത്തിൽ കാണാനും സാധിക്കും. യുപിഐ ഉപയോക്താക്കൾക്ക് യുപിഐ ഐഡി, ക്യുആർ സ്‌കാൻ അല്ലെങ്കിൽ ഇന്റന്റ് വഴി ഇ-മാൻഡേറ്റ് സജ്ജീകരിക്കാം. ആവർത്തന പേയ്മെന്റുകൾക്കായി ഒറ്റത്തവണ മുതൽ വർഷത്തേക്ക് വരെ മാൻഡേറ്റുകൾ സജ്ജമാക്കാൻ കഴിയും. വ്യക്തിഗത ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.

യുപിഐ ഓട്ടോപേ ഡിജിറ്റൈസേഷനിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ഒരു പടിയാണ്, ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ നടത്തുമ്പോൾ യുപിഐ ഓട്ടോപേ ദശലക്ഷക്കണക്കിന് യുപിഐ ഉപയോക്താക്കൾക്ക് സൗകര്യവും സുരക്ഷയും നൽകും. യുപിഐ വഴി പ്രത്യേകിച്ചും പി2എം പേയ്‌മെന്റ് വിപുലീകരിക്കുന്നതിലൂടെ പുതിയ നാഴികക്കല്ലുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി എൻപിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP