Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ആകർഷകമായ ഇന്റീരിയറോടെ നിസ്സാൻ മാഗ്നൈറ്റ്

ആകർഷകമായ ഇന്റീരിയറോടെ നിസ്സാൻ മാഗ്നൈറ്റ്

സ്വന്തം ലേഖകൻ

കൊച്ചി: നിസ്സാൻ മാഗ്‌നൈറ്റ് കൺസെപ്റ്റിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തിറക്കി. ഡാഷ്ബോർഡും ക്യാബിൻ സ്പെയ്സും എടുത്ത് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നിസ്സാൻ മാഗ്നൈറ്റ് കൺസെപ്റ്റ് അവതരിപ്പിച്ചത്. 'നിസ്സാന്റെ എസ്യുവി ചരിത്രത്തിലെ പരിണാമ കുതിപ്പാണ് നിസ്സാൻ മാഗ്‌നൈറ്റ് കൺസെപ്റ്റ്. ബാഹ്യഭാഗത്തേപോലെ തന്നെ വാഹനത്തിന്റെ ഇന്റീരിയറുകളും പ്രീമിയം-നെസ്, റൂമിനെസ് എന്നിവ എടുത്തുകാണിക്കുന്നു. മികച്ച സാങ്കേതികവിദ്യയിൽ എത്തുന്ന മാഗ്നൈറ്റ് ഈ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചർ വാഹനമായിരിക്കും.' നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിസ്സാന്റെ എസ്യുവി പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മിക്കുന്നത്. സ്‌റ്റൈലിഷ് ഡിസൈനോടുകൂടി നാളത്തെ യാത്രക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് നിസ്സാൻ മാഗ്‌നൈറ്റ് കൺസെപ്റ്റ്. വാഹനത്തിന്റെ കരുത്ത് ഉപഭോക്താവിന്റെ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP