Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതു സർക്കാരിന്റെ സാമ്പത്തിക അടിയന്തരാവസ്ഥ: എൻജിഒ സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: ഇടതു സർക്കാരിന്റെ ധൂർത്തും പിൻവാതിൽ നിയമവും അഴിമതിയും വരുത്തിവെച്ച ഭരണപരാജയവും സാമ്പത്തിക തകർച്ചയും ജീവനക്കാരിൽ കെട്ടിവെച്ച് അവരെ ആത്മഹത്യ യിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണന്ന് കേരള എൻ.ജി.ഒ. സഘ് ജില്ലാ പ്രസിഡന്റ് കെ.മധു, ജില്ലാ സെക്രട്ടറി എൽ.ജയദാസ്, ജില്ലാ ട്രഷറർ ശ്രീജിത്ത് കരുമാടി എന്നിവർ ആരോപിച്ചു. ശമ്പളം ആരുടേയും ഔദാര്യമല്ല അത് ജോലി ചെയ്യുന്നവന്റെ അവകാശമാണ് എന്ന് സർക്കാർ തിരിച്ചറിയണം എന്നും പിടിച്ചെടുത്ത ശമ്പളം 6 മാസം കഴിയുമ്പോൾ തിരികെ തരും എന്ന് ബഹു: ഹൈക്കോടതിയിൽ സർക്കാർ ഉറപ്പ് നൽകിയതുകൊണ്ടാണ് കഴിഞ്ഞ തൊഴിലാളി വിരുദ്ധ ഓർഡിനൻസിന് സ്റ്റേ അനുവദിക്കാത്തതെന്നും അവർ ഓർമ്മിപ്പിച്ചു. വെറും 550 രൂപാ ദിവസവേതനം ഉള്ളവന്റേയും ജീവൻ പണയം വെച്ച് കോവിഡ് ഡ്യൂട്ടി ചെയ്യുന്നവന്റേയും ശമ്പളം പിടിച്ചെടുക്കുന്നതിലൂടെ എന്ത് മാതൃകയാണ് ഈ സർക്കാർ മുന്നോട്ട് വെക്കുന്നത് എന്ന് ഇടതു സംഘടനകൾ വ്യക്തമാക്കണം. പിടിച്ചെടുത്ത ശമ്പളത്തിന് 9% പലിശ തരും എന്ന് പറയുന്നവർ ആ ഭാരം അടുത്ത സർക്കാരിലേക്ക് വെച്ചുമാറി രക്ഷപെടാനാണ് ശ്രമിക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ കവരുമ്പോഴും സർക്കാരിന് സ്തുതിപാടുന്ന ഇടത് സംഘടനകൾ മൗനം വെടിയാൻ തയ്യാറാകണം.

രണ്ടു വർഷമായി ക്ഷാമബത്ത നൽകാത്ത സർക്കാർ ലീവ്സറണ്ടർ, ശമ്പള പരിഷ്‌കരണം, HBA, ശമ്പളം, പെൻഷൻ എല്ലാം കവർന്നെടുക്കുന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ പോലും ഈ സർക്കാർ വൻ പരാജയമായി മാറി. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റുട്ടറി പെൻഷൻ പുനഃസ്ഥാപിക്കും എന്ന് പറഞ്ഞ പിണറായി സർക്കാർ വാഗ്ദാനം വെറും കറിവേപ്പിലയാണന്ന് തെളിയിച്ചു. സ്വയം പ്രോഗ്രസ് കാർഡ് ഇറക്കി വീമ്പുപറയുന്ന ബഹു: മുഖ്യമന്ത്രി ജീവനക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ യാതൊന്നും പാലിക്കാതെ പൂജ്യം മാർക്കാണ് വാങ്ങിയത് എന്ന് തിരിച്ചറിയണം എന്നും എൻ.ജി.ഒ. സംഘ് കുറ്റപ്പെടുത്തി.

ജീവനക്കാരോടുള്ള ഇടതുപക്ഷ സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് നാളെ (സെപ്റ്റംബർ 18) കരിദിനമായി ആചരിക്കുമെന്ന് എൻ.ജി.ഒ. സംഘ് ജില്ലാ സമിതി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP