Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹിക അകലം കടലാസിൽ മാത്രം: എൻ.ജി.ഒ. സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: കോവിഡ്-19 മായി ബന്ധപ്പെട്ട് നിർദേശിക്കപ്പെട്ട 'സാമൂഹിക അകലം' കാറ്റിൽ പറത്തിയാണ് കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുഗതാഗതം സർവീസ് നടത്തുന്നതെന്ന് കേരളാ എൻ.ജി. ഓ. സംഘ് ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ എൽ. ജയദാസ് ആരോപിച്ചു. ഓഫീസിൽ എത്താൻ ബസ്സിനെ ആശ്രയിക്കുന്ന സർക്കാർ ജീവനക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് എല്ലാ സീറ്റുകളിലും അകലം പാലിക്കാതെ ആൾക്കാരെ ഇരുത്തി യാത്ര ചെയ്യിക്കുന്ന കെ. എസ്. ആർ. ടി. സി. ചെയ്യുന്നത്. സർക്കാർ ജീവനക്കാർക്കായി കളക്ടറേറ്റ്, സിവിൽസ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്‌പെഷ്യൽ ബസ് സർവ്വീസ് നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന് നികുതി പിരിച്ചു കൊടുക്കുന്ന ചരക്കു-സേവന നികുതി [ജീ.എസ്.റ്റി.] വകുപ്പിന്റെ സ്‌ക്വാഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജീവനും കോവിഡ് ഭീഷണി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണ കവചം നൽകാതെ അവരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സർക്കാരിന്റെ ഭാഗത്തെ വീഴ്ചയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്ന ജീവനക്കാർക്ക് സംരക്ഷണ കവചം ആവശ്യമാണ്.

പൊതു ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്ന ഓഫീസുകളിലെ ജീവനക്കാർക്ക് യാതൊരുവിധ മുൻകരുതലുകളും സ്വീകരിക്കപ്പെടുന്നില്ലന്നും അധികാരികൾ അടിയന്തിര പ്രാധാന്യം ഈ വിഷയത്തിൽ കൊടുത്തില്ലെങ്കിൽ വലിയ വിപത്ത് വന്നു ചേരാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻ.ജി.ഒ. സംഘ് ആലപ്പുഴ ടൗൺ സൗത്ത് ബ്രാഞ്ച് പ്രസിഡന്റ് ആർ.അഭിലാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ട്രഷറർ ശ്രീജിത്ത് കരുമാടി, ബ്രാഞ്ച് സെക്രട്ടറി രാമനാഥ്, ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP