Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂലൈ 1 വഞ്ചനാദിനം: ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു: എൻ.ജി.ഒ സംഘ്

ജൂലൈ 1 വഞ്ചനാദിനം: ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു: എൻ.ജി.ഒ സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ജൂലൈ മാസം ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം ഇടതുസർക്കാർ അട്ടിമറിക്കുകയാന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി എ പ്രകാശ് ആരോപിച്ചു. കേരളാ എൻ.ജി.ഒ. സംഘ് സംസ്ഥാന വ്യാപകമായി നടത്തിയ ജൂലൈ 1 വഞ്ചനാദിനം ആലപ്പുഴ കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വർഷമായി ക്ഷാമബത്ത പ്രഖ്യാപിക്കാതെ ജീവനക്കാരെ വഞ്ചിക്കുന്ന ഇടതുസർക്കാർ തങ്ങളുടെ നാലുവർഷ ഭരണത്തിൽ ജീവനക്കാരുടെ രണ്ടുമാസ ശമ്പളം തട്ടിപ്പറിക്കുന്ന കാഴ്ചയാണ് കാണുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ ഇടതുപക്ഷം നാലുവർഷമായി ജീവനക്കാരെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ മറവിൽ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും വില്ലേജ് ഓഫീസർമാരുടെ ഉൾപ്പെടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആണ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പോലും നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ജീവനക്കാർക്ക് ഒപ്പം നിൽക്കേണ്ട ഇടതു സർവ്വീസ് സംഘടനകൾ ഒരു ലിറ്റർ പെട്രോളിന് 20 രൂപയ്ക്ക് മുകളിൽ സംസ്ഥാന സർക്കാർ നികുതിയായി പിരിക്കുന്ന കാര്യം മറച്ചുവെച്ച് ജീവനക്കാരുടെ ഇടയിൽ കേന്ദ്രസർക്കാരിനെതിരെ പ്രചരണം നടത്തുന്നതാണ് കാണാൻ സാധിക്കുന്നത്. തൊഴിലാളി വർഗ്ഗ സർക്കാർ എന്ന് മേനിപറയുന്ന ഈ സർക്കാരിനെ പോലെ ജീവനക്കാരെ വഞ്ചിച്ച ഒരു ഭരണകൂടത്തെ കേരളം കണ്ടിട്ടില്ല എന്ന് എൻ.ജി.ഒ സംഘ് ആരോപിച്ചു.

സംസ്ഥാന സമിതി അംഗം ജെ.മഹാദേവൻ, ജില്ലാ പ്രസിഡന്റ് കെ.മധു, ജില്ലാ സെക്രട്ടറി എൽ.ജയദാസ്, ജില്ലാ ട്രഷറർ ശ്രീജിത്ത് കരുമാടി, ബ്രാഞ്ച് പ്രസിഡന്റ് ആർ.അഭിലാഷ്, ജില്ലാ സമിതി അംഗം അനിൽകുമാർ തുടങ്ങിയവർ കളക്ടറേറ്റിൽ നടന്ന ജില്ലാതല പരിപാടിയിൽ സംസാരിച്ചു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നടന്ന പരിപാടികൾ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ബാബുപിള്ള, ജില്ലാ ഭാരവാഹികളായ കെ.ആർ. വേണു, എസ്.സുഭാഷ്, എൽ.ദിലീപ് കുമാർ, സന്തോഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP