Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേൾഡ് ഇംപ്ലാന്റ് എക്‌സ്‌പോ 26 മുതൽ കൊച്ചിയിൽ

വേൾഡ് ഇംപ്ലാന്റ് എക്‌സ്‌പോ 26 മുതൽ കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ദന്തൽ ചികിത്സാ രംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന ആഗോള സമ്മേളനമായ വേൾഡ് ഇംപ്ലാന്റ് എക്‌സ്‌പോ 2023 ഈ മാസം 26,27,28 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് നടക്കും. ഡെന്റൽ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും 'ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടിയുള്ള വഴികളും എന്ന വിഷയത്തിൽ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള ഇംപ്ലാന്റോളജിസ്റ്റുകൾ മൂന്ന് ദിവസത്തെ എക്‌സ്‌പോയിൽ പങ്കെടുക്കും.

കേരളത്തിൽ ആദ്യമായാണ് ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ദന്തിസ്റ്റ് ചാനൽ സംഘടിപ്പിക്കുന്ന എക്‌സ്‌പോ സ്‌മൈൽ യുഎസ്എ അക്കാദമി, എഡിഎ സിഇആർപി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാൻ യൂണിവേഴ്‌സിറ്റി യുഎസ്എ, എൽഇസെഡ്‌കെ എഫ്എഫ്എസ് ജർമ്മനി എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്.

'ഈ മൂന്ന് ദിവസത്തെ എക്‌സ്‌പോയിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി നാല്പതിലധികം പ്രഗത്ഭരായ ഇംപ്ലാന്റോളജിസ്റ്റുകൾ ഒരേ വിഷയത്തിൽ സെഷനുകൾ അവതരിപ്പിക്കും. അനൗദ്യോഗികമാണെങ്കിലും ഇതൊരു ലോക റെക്കോർഡ് ആണ്. മൂന്ന് ദിവസം ഒരേ വിഷയത്തിൽ ഇത്‌പോലുള്ള സെഷനുകൾ ലോകത്ത് മറ്റൊരിടത്തും നടത്തിയിട്ടില്ല. മാസങ്ങൾക്ക് മുൻപ് ഓൺലൈനായി ഞങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നും അറുപതിലധികം വിദഗ്ദ്ധർ സെഷൻ നയിക്കുകയും പന്ത്രണ്ടായിരത്തിലധികം പ്രൊഫഷണലുകൾ പങ്കെടുക്കുകയും ചെയ്തിരുന്നു. അത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരുന്നു',എക്‌സ്‌പോ മാർക്കറ്റിങ് ഡയറക്ടറും ദന്തിസ്റ്റ് ചാനൽ സിഇഓയുമായ മെൽവിൻ മെഡോൺക പറഞ്ഞു. ലോകത്തിലെ മികച്ച ദന്തഡോക്ടർമാർ, സർജന്മാർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കുന്ന സെമിനാർ സെഷനുകളിൽ ദന്തൽ കോളേജ് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡെന്റിസ്റ്റ് ചാനലിന്റെ സിഒഒ അബൂബക്കർ സിദ്ദിഖ് അറിയിച്ചു.

എക്‌പോയ്ക്ക് മുന്നോടിയായി നവംബർ 25 ശനിയാഴ്ച ഏഷ്യയിലെ ഏറ്റവും വലിയ ദന്തൽ ലാബും 450ൽ പരം ദന്തൽ ഉത്പനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന മൂവാറ്റുപുഴയിലെ ഡെന്റ്‌കെയർ ഡെന്റൽ ലാബിലേക്ക് എക്‌സ്‌പോയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ സന്ദർശനം നടത്തും. 'ഡിജിറ്റൽ ഇംപ്ലാന്റ് പ്രോസ്‌തെറ്റിക്‌സ് ലബോറട്ടറിയുടെ വീക്ഷണത്തിൽ' എന്ന വിഷയത്തിൽ ഡെന്റ്‌കെയർ ഡെന്റൽ ലാബ് ടെക്‌നിക്കൽ ഹെഡ് ഡോ. ജോർജ്ജ് എബ്രഹാം എംഡിഎസ്,എംബിഎ സെഷൻ നയിക്കും.

വേൾഡ് ഇംപ്ലാന്റ് എക്‌സ്‌പോ ചെയർമാനും മാലോ സ്‌മൈൽ യുഎസ്എ ഡയറക്ടർ, ന്യൂജേഴ്‌സി റട്ട്‌ഗെഴ്‌സ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ ശങ്കർ അയ്യർ, ഡോ.അതിഥി നന്ദ, സയന്റിഫിക് കമ്മിറ്റി ചെയർ, അസിസ്റ്റന്റ് പ്രൊഫസർ എഐഐഎംഎസ് ന്യൂഡൽഹി, ന്യൂഡൽഹി എമിരിറ്റസ് എംഎഐഡിഎസ് പ്രൊഫസറും ജിജിഎസ്‌ഐപി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ പത്മശ്രീ പ്രൊഫ ഡോ.മഹേഷ് വർമ്മ, ഡോ.സമി നൂമ്പിസ്സി യുഎസ്എ, മൈക്ക് ഇ. കാൽഡെറോൺ യുഎസ്എ, ഡോ.സൗഹീൽ ഹുസൈനി യുഎഇ,ഡോ. ഷാലൻ വർമ യുഎഇ, ഡോ. മെഡ് ഡെന്റ് വ്‌ലാഡിറ്റ്‌സിസ് ഗ്രീസ്,അനസ്താസിയോസ് പാപാനികൊലൗ ആതൻസ്, ഡോ.അശ്വിനി പാധ്യേ, ഡോ. സലോണി മിസ്ത്രി തുടങ്ങിയ നാല്പതോളം പ്രമുഖർ എക്‌സ്‌പോയിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP