Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒക്ക്യുപ്പയ് മലപ്പുറം' ഉപരോധ സമരം

സ്വന്തം ലേഖകൻ

ലപ്പുറത്ത് ആവശ്യമായ സ്ഥിരം ബാച്ചുകൾ അനുവദിക്കാതെ പ്ലസ് വൺ അലോട്ട്‌മെന്റ് നടത്തരുത് , ബിരുദ സീറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഒക്ക്യുപ്പയ് മലപ്പുറം' (OCCUPY MALAPPURAM) എന്ന എന്ന മുദ്രാവാക്യമുയർത്തി മലപ്പുറത്ത് ഇന്ന് ഉപരോധ സമരം നടത്തുകയാണ്.

പതിനേഴ് വർഷമായി തുടരുന്ന മലപ്പുറത്തോടും മലബാറിനോടുമുള്ള വംശീയമായ ഈ വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും അവസരങ്ങളിലും വിഭവ വിതരണത്തിലും നീതി നടപ്പിലാക്കണമെന്നും മലപ്പുറത്ത് ജനസംഖ്യാനുപാതികമായി വികസനമെത്തിക്കണമെന്നും ഫ്രറ്റേണിറ്റി മുവ്‌മെന്റ് ഈ സമരത്തിൽ ആവശ്യങ്ങളായി ഉന്നയിക്കും.

പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, പ്ലസ് ടു കഴിഞ്ഞ് ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്നവരും, മലപ്പുറത്തെ ബഹുജനങ്ങളും അടക്കം അയ്യായിരത്തോളം പേർ ഒത്തുചേരുന്ന രീതിയിലാണ് 'OCCUPY MALAPPURAM' സംഘടിക്കുന്നത്.

'ഒക്ക്യുപ്പയ് മലപ്പുറം' ഉപരോധ സമരം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും മറ്റു വിദ്യാർത്ഥി നേതാക്കളും പരിപാടിയിൽ അതിഥികളായി പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP