Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രകൃതി വിഭവങ്ങൾ വരും തലമുറക്ക് കരുതി വെക്കണം: കാന്തപുരം

പ്രകൃതി വിഭവങ്ങൾ വരും തലമുറക്ക് കരുതി വെക്കണം: കാന്തപുരം

സ്വന്തം ലേഖകൻ

കാരന്തൂർ: മണ്ണും വായുവും വെള്ളവും നമ്മൾ അനുഭവിച്ചതിനേക്കാൾ മനോഹരമായി വരും തലമുറക്ക് ബാക്കി വെക്കാൻ നമുക്കാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജാമിഅ മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച തൈനടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിതവ്യയം പാടെ ഉപേക്ഷിച്ചും പരിസ്ഥിതിയോട് കൂട്ടുകൂടിയും മാനുഷിക ഉത്തരവാദിത്വം നാം നിർവഹിക്കണം.

പരിസ്ഥിതി പരിപാലനത്തിന്റെ ഇസ്ലാമിക മാനങ്ങൾ ഏവരും ജീവിതത്തിൽ പുലർത്തണം. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ സൂക്ഷ്മത പാലിക്കണമെന്നും അന്ത്യനാളടുത്താൽ പോലും ഭൂമിക്ക് പച്ചപ്പ് പകരണമെന്നുമുള്ള നബിവചനം പ്രചോദനമാകണമെന്നും കാന്തപുരം പറഞ്ഞു. ചടങ്ങിൽ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളായ സയ്യിദ് അഹ്മദ് ജമലുല്ലൈലി, ഹാഫിള് ശറഫുദ്ദീൻ അണ്ടോണ, ശഫീഖ് കൈതപ്പൊയിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP