Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രൗഢമായി മർകസ് ആത്മീയ സംഗമവും ഹാജിമാർക്കുള്ള യാത്രയയപ്പും

പ്രൗഢമായി മർകസ് ആത്മീയ സംഗമവും ഹാജിമാർക്കുള്ള യാത്രയയപ്പും

സ്വന്തം ലേഖകൻ

കാരന്തൂർ: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യയോടനുബന്ധിച്ച് ഏർവാടി ഉറൂസും ഹാജിമാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. വൈകുന്നേരം 7 ന് കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആത്മീയ സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.

വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സൗത്തിന്ത്യയിലെ പ്രധാന സൂഫി കേന്ദ്രമായ ഏർവാടിയിലെ ശുഹദാക്കളെ അനുസ്മരിച്ച് പൊതുജനങ്ങളും വിദ്യാർത്ഥികളുമടക്കം ആയിരത്തിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. മുഹ്യിദ്ദീൻ സഅദി കൊട്ടുകര അനുസ്മരണ പ്രഭാഷണം നടത്തി. മഹ്‌ളറത്തുൽ ബദ്രിയ്യ മജ്ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, വി ടി അഹ്മദ്കുട്ടി മുസ്ലിയാർ പാഴൂർ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ഹനീഫ സഖാഫി ആനമങ്ങാട്, അബ്ദുൽ ഹകീം സഅദി, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP