Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ 'കളിമുറ്റം-2023'

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ 'കളിമുറ്റം-2023'

സ്വന്തം ലേഖകൻ

കുട്ടികളെ വരവേൽക്കാൻ ടെക്‌നോപാർക്കിൽ പ്രതിധ്വനിയുടെ കളിമുറ്റം - 2023. പ്രതിധ്വനി=ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ഒരുക്കുന്ന കളിതമാശകൾ നിറഞ്ഞ, അവരുടെ സാഹിത്യാഭിരുചികളെയും സർഗ്ഗത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന അവധിക്കാല പരിപാടിയാണ് - കളിമുറ്റം.

ഈ അവധിക്കാല ക്യാംപ് ഞായറാഴ്‌ച്ച, 2023 മെയ്‌ 28ന് ടെക്‌നോപാർക്ക് ക്യാമ്പസിനകത്തുള്ള ടെക്‌നോപാർക് ക്ലബ്ബിൽവച്ചു നടത്തുന്നു. വിവിധ കളികളും മത്സരങ്ങളും, കുട്ടികൾക്കായി പ്രത്യേകം മാജിക് ഷോയും കളിമുറ്റത്തിൽ ഉണ്ടാകും. പ്രശസ്ത നടൻ ശ്രീ പ്രേംകുമാർ വൈകുന്നേരം 3:30 നു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
3 തലങ്ങളിൽ ,2 ഭാഷകളിൽ (മലയാളം,ഇംഗ്ലീഷ്) ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.
പ്രീ - സ്‌കൂൾ - Below 1st Std
ലോവർ പ്രൈമറി - 1st to 4th Std
അപ്പർ പ്രൈമറി - 5th to 7th Std
വിവിധ മത്സരങ്ങൾ :
Pre School:-
Nursery Rhymes, Story Telling -
Colouring
Caption writing
LP & UP:
Recitation(Eng&Mal)
Painting,
Pencil Drawing.
സമയം - 9.00 AM - 4.00 PM
താഴെ കാണുന്ന ലിങ്കിൽ ജീവനക്കാർക്ക് അവരുടെ കുട്ടികൾക്കായി രജിസ്റ്റർ ചെയ്യാം.
https://forms.gle/7gGvsXUmaMvNidKb7
സ്‌പോട്ട് രജിസ്ട്രേഷനും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്
അഞ്ജു ഡേവിഡ് : 9633542419
(ജനറൽ കണ്വീനർ, പ്രതിധ്വനി കളിമുറ്റം 2023)
സുജിത സുകുമാരൻ: 8089289944
(ജോയിന്റ് കൺവീനർ, പ്രതിധ്വനി കളിമുറ്റം 2023)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP