Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപൂർവ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

അപൂർവ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

 തിരുവനന്തപുരം: അപൂർവ രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഓർഗനൈസേഷൻ ഫോർ റെയർ ഡിസീസസ് ഇന്ത്യ (ഒആർഡിഐ)യുടെ റേസ് ഫോർ-7 എട്ടാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൂട്ടയോട്ടം, നടത്തം, സൈക്കിൾ സവാരി തുടങ്ങിയ പരിപാടികൾ നടത്തി. പൊതുജനങ്ങൾക്കിടയിലും ആരോഗ്യസേവനദാതാക്കൾ തുടങ്ങി ഈ രംഗത്തോടു താത്പര്യമുള്ളവർക്കിടയിൽ അപൂർവ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു റെയ്‌സ് ഫോർ 7ന്റെ ലക്ഷ്യം.

രോഗികൾക്കു പിന്തുണയേകുന്ന വിവിധ ഗ്രൂപ്പുകൾ, ക്ലിനിക്കൽ ഗവേഷണ, മരുന്നുത്പാദന, രോഗനിർണയ കമ്പനികൾ, ചികിത്സകർ, ആശുപത്രികൾ, സന്നദ്ധസംഘടനകൾ, റണ്ണേഴ്‌സ് തുടങ്ങിയവരുടെ പിന്തുണയോടെ എല്ലാ വർഷവും ഒആർഡിഐ നടത്തുന്ന ബോധവൽക്കരണ ക്യാംപയിനാണ് റെയ്‌സ് ഫോർ 7.

അപൂർവ രോഗങ്ങളെക്കുറിച്ചുള്ള അവബോധവും ശരിയായ അറിവും ഗണ്യമായി വർദ്ധിപ്പിക്കുവാൻ ക്യാംപയിൻ സഹായിക്കുന്നുണ്ടെന്ന് ക്യാംപയിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ ശങ്കർ വി എച്ച് പറഞ്ഞു. അപൂർവ രോഗങ്ങൾ ബാധിച്ച 70 ദശലക്ഷം ആളുകൾക്ക് ചികിത്സകൾ ലഭ്യമാക്കുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലുമാണു ശ്രദ്ധയൂന്നുന്നതെന്ന് ഒആർഡിഐ യുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ്ഡയറക്ടറുമായ പ്രസന്ന കുമാർ ഷിറോൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP