Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യു എസ് ടി യുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് 2023-ലെ കെഎംഎ പുരസ്‌കാരങ്ങൾ

യു എസ് ടി യുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്ക് 2023-ലെ കെഎംഎ പുരസ്‌കാരങ്ങൾ

സ്വന്തം ലേഖകൻ

കൊച്ചി, ഇന്ത്യ, 28 മാർച്ച് 2023: മുൻനിര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി.ക്ക് കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) രണ്ട് സി.എസ്.ആർ പുരസ്‌കാരങ്ങൾ ലഭിച്ചു. 'പരിസ്ഥിതിയും പച്ചപ്പും', 'ആരോഗ്യവും ശുചിത്വവും' എന്നീ വിഭാഗങ്ങളിലെ സംഭാവനകൾക്കുള്ള അവാർഡുകൾ യു.എസ്.ടി നേടി. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നടത്തിയ ക്യാമ്പയിനുകൾക്കും പ്രവർത്തനങ്ങൾക്കുമാണ് അവാർഡുകൾ ലഭിച്ചത്.

1999ൽ സ്ഥാപിതമായ കാലഘട്ടം മുതൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷനുകളിലെ ആഗോള ഭീമന്മാരായ യു എസ് ടി തങ്ങളുടെ ബിസിനസ് നടത്തുന്ന പ്രദേശങ്ങളിലെ സമൂഹങ്ങളുടെ വികസനത്തിനു വേണ്ടി പ്രവർത്തിച്ചുവരികയാണ്. ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ സേവനമേഖലകളിൽ അവലംബിക്കുകയും, സിഎസ് ആർ സംരംഭങ്ങളിൽ സന്നദ്ധസേവനം നടത്തുന്നതിന് വേണ്ടി സ്റ്റാഫ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യു എസ് ടി യുടെ സിഎസ്ആർ സംരംഭങ്ങളിലൂടെ വ്യക്തിജീവിതം മെച്ചപ്പെടുന്നതിനൊപ്പം തന്നെ സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിപൂർണ്ണമായി പരിഹരിക്കുവാനും വേണ്ടിയുള്ള സമീപനമാണ് കമ്പനി സ്വീകരിക്കുന്നത്.

'സമൂഹ പുരോഗതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ സിഎസ്ആർ ശ്രമങ്ങൾക്കുള്ള അംഗീകാരമായി കേരള മാനേജ്‌മെന്റ് അസോസിയേഷനിൽ നിന്ന് ലഭിച്ച അവാർഡുകളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. യു എസ് ടി യിലെ മുഴുവൻ ആളുകളും ഞങ്ങൾ ജീവിക്കുന്ന സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും,' യു എസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിൽ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വൈകല്യമുള്ളവരെയും ഗുരുതര രോഗാവസ്ഥയിലുമുള്ളവരെ സഹായിക്കുന്ന സംരംഭങ്ങളെ യു എസ് ടി പിന്തുണച്ചിട്ടുണ്ട്. അതിനോടൊപ്പം ലഹരി വസ്തുക്കളുടെ ദുരുപയോഗം കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികളിലും കമ്പനി ഭാഗമാകുന്നു. മാതൃ-ശിശു ആരോഗ്യത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള പരിപാടികളെ പിന്തുണച്ച് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് ചെറുക്കുന്നതിന് യു എസ് ടി പ്രവർത്തിച്ചിട്ടുണ്ട്. മെച്ചപ്പെട്ട പോഷകാഹാരത്തിലൂടെയും ലൈംഗിക, പ്രത്യുൽപാദന, മാനസികാരോഗ്യ അവബോധത്തിലൂടെയും മാതൃ ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ട് ശിശു മരണത്തിന്റെ പ്രധാന കാരണങ്ങളെ ചെറുക്കാനാണ് ബഹുമുഖപ്രയത്‌നം രൂപകല്പന ചെയ്തിരിക്കുന്നത്. ആയിരത്തിലധികം സൗജന്യ ഡയാലിസിസ് നൽകുക വഴി 250ലധികം പേരുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റത്തിനു യു എസ് ടി കാരണമാകുകയും ചെയ്തിട്ടുണ്ട്. റീജിയണൽ ക്യാൻസർ സെന്ററിലെ ഫ്രീ ഡ്രഗ് ബാങ്ക് വഴി 500ലധികം കാൻസർ രോഗികൾക്ക് കമ്പനി സൗജന്യ മരുന്നുകൾ നൽകി.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംരംഭങ്ങളെ സഹായിക്കുന്നതിലും യു.എസ്. ടി, സി എസ് ആർ നിക്ഷേപങ്ങൾ നടത്തിവരുന്നു. കേരളത്തിലെ തിരുവനന്തപുരത്തുള്ള മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രമായ ശാന്തി മന്ദിരത്തിലെ രോഗികൾക്കും അന്തേവാസികൾക്കും വേണ്ടി കമ്പനി ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അവരുടെ അടിസ്ഥാന ആവശ്യങ്ങളായ മരുന്നുകൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഭക്ഷണസാധനങ്ങൾ എന്നിവ ഒരുക്കുന്നതിലുപരിയായി അവർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനും മാനസികരോഗികളെ സമീപിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുവാനും പരിസ്ഥിതി സൗഹൃദ സാമഗ്രികൾ വിതരണം ചെയ്യുവാനും രോഗികളുടെ മാനസികോല്ലാസത്തിന് വേണ്ടിയുള്ള വിനോദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും യു എസ് ടി യും യു എസ് ടി യുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തകരും പതിവായി ശാന്തിമന്ദിരം സന്ദർശിച്ചു വരുന്നു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതികൾക്ക് അനുസൃതമായി നമ്മുടെ ആവാസ വ്യവസ്ഥയുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും ജൈവവൈവിധ്യം സംരക്ഷിക്കുവാനും വേണ്ടി പാരിസ്ഥിതിക സിഎസ്ആർ ക്യാമ്പയിനുകൾ യു എസ് ടി നടത്തുന്നു. വനനശീകരണം തടയുവാൻ വേണ്ടിയും നശിപ്പിക്കപ്പെട്ട വനമേഖലയ പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ജൈവവൈവിധ്യവും പ്രകൃതിദത്ത ആവാസവ്യവസ്ഥയും സംരക്ഷിക്കുവാനുള്ള യു എസ് ടി യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് കെ.എം.എ യുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. മിയാവാക്കി സംവിധാനത്തിലൂടെ ചെറു വനങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും, ഗ്രാമ്യ-നഗര മേഖലകളിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സാധ്യമാക്കാനും യു എസ് ടി ശ്രദ്ധ ചെലുത്തുന്നുണ്ട്. ഭൂമിയുടെയും ശുദ്ധജലത്തിന്റെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണവും അവയുടെ പുനഃസ്ഥാപിക്കലും ലക്ഷ്യം വെച്ച് കമ്പനി ഇന്ത്യയിൽ നടത്തുന്ന മറ്റ് പാരിസ്ഥിതിക സിഎസ്ആർ പ്രവർത്തനങ്ങളും പൊതുജനശ്രദ്ധ നേടിയിട്ടുള്ളതാണ്.

'സിഎസ്ആർ ക്യാമ്പയിനുകളിൽ പങ്കെടുക്കുന്നതിലൂടെ കേരള സമൂഹത്തിനുവേണ്ടി കോർപ്പറേറ്റ് മൂല്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവർത്തനം നടത്തുന്ന യു എസ് ടി യിലെ ജീവനക്കാർ ഞങ്ങൾക്ക് അഭിമാനമാണ്. സുസ്ഥിരത ശക്തിപ്പെടുത്തിയും ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ അടുത്ത തലമുറയ്ക്ക് വേണ്ടി ഒരു പുത്തൻ ലോകം നിർമ്മിക്കുകയാണ് നമ്മൾ ചെയ്യുന്നത്,' യു എസ് ടി സിഎസ്ആർ ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ പറഞ്ഞു. സുനിൽ ബാലകൃഷ്ണൻ, സ്മിത ശർമ, സോഫി ജാനറ്റ് (സിഎസ്ആർ അംബാസഡർ തിരുവനന്തപുരം), പ്രശാന്ത് സുബ്രഹ്മണ്യൻ (സിഎസ്ആർ അംബാസഡർ കൊച്ചി), യു എസ് ടിയുടെ മറ്റ് സിഎസ്ആർ ലീഡർമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP