Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഛായാമുഖിക്കും മകരധ്വജനും ശേഷം പുതിയ നാടകവുമായി പ്രശാന്ത് നാരായണൻ; ആകാശത്തിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിക്കുന്നു

ഛായാമുഖിക്കും മകരധ്വജനും ശേഷം പുതിയ നാടകവുമായി പ്രശാന്ത് നാരായണൻ; ആകാശത്തിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം :ഛായാമുഖിക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്റെ പേജിന്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിക്കും. കളം തീയേറ്റർ ആൻഡ് റെപ്രട്ടറിയാണ് ആകാശം പ്രൊഡ്യൂസ് ചെയ്യുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന 15 പേരും പ്രത്യേകമായി ക്ഷണിക്കുന്ന 5 പ്രമുഖ നടീ-നടന്മാർ ചേർന്ന 20 പേർ അടങ്ങുന്ന ടീമിന് ഏപ്രിൽ ആദ്യത്തോടെ വിദഗ്ദ്ധ പരിശീലനം നൽകി ആകാശത്തിന്റെ ക്യാന്പ് തുടങ്ങും.

നളന്ദ ,കൊഴിക്കോട് ചാവറ കൾചറൽ സെന്റർ കൊച്ചിവൈലോപ്പള്ളി സംസ്‌കൃതി ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ മൂന്നു മേഖലകളിലായി ആദ്യഘട്ട ഓഡീഷൻ നടക്കും . താത്പര്യമുള്ളവർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 26 വരെ നീട്ടിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്നവർക്ക് ഭക്ഷണം, താമസ സൗകര്യം, കൃത്യമായ വേതനവും ഉണ്ടായിരിക്കും. ഓഡിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8593033111 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP