Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റബ്ബന്റെ താങ്ങുവില 200 രൂപ പ്രഖ്യാപിക്കുന്നത് പരിഗണിക്കാനാവില്ലെന്നു സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

 പാലാ: റബ്ബറിന് താങ്ങുവില 200 രൂപയായി പ്രഖ്യാപിക്കണമെന്ന മാണി സി കാപ്പൻ എം എൽ എ യുടെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നു സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചു. റബ്ബറിന്റെ കുറഞ്ഞ വില 200 രൂപാ ആക്കണമെന്നാവശ്യപ്പെട്ടു ഇക്കഴിഞ്ഞ സെപ്റ്റംബർ 14 മാണി സി കാപ്പൻ എം എൽ എ ധനകാര്യവകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതിനു മാർച്ച് 17 നു ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി അഡീഷണൽ സെക്രട്ടറി ബി എസ് പ്രീത ഔദ്യോഗികമായി നൽകിയ കത്തിലാണ് റബ്ബറിന്റെ താങ്ങുവില 200 ആയി വർദ്ധിപ്പിക്കുക എന്ന ആവശ്യം പരിഗണിക്കാൻ നിർവ്വാഹമില്ലെന്നു അറിയിച്ചത്.

കേരളത്തിലെ റബ്ബർ കർഷകർ സമാനതകളില്ലാത്ത ദുരിതം നേരിടുകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഉത്പാദന ചെലവിനുസരിച്ചു വില ലഭ്യമല്ലാത്തതിനാൽ റബ്ബർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിദേശ നാണ്യം നേടിത്തരുന്നതു പങ്കു വഹിച്ചിരുന്ന റബ്ബർ മേഖല അപ്പാടെ അവഗണിക്കപ്പെടുകയാണ്. താങ്ങുവില 250 ആക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP