Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലാ നഗരസഭ ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയിൽ മൂന്നാനിയിലെ ഗാന്ധിസ്‌ക്വയർ

പാലാ നഗരസഭ ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയിൽ മൂന്നാനിയിലെ ഗാന്ധിസ്‌ക്വയർ

സ്വന്തം ലേഖകൻ

പാലാ: പാലാ നഗരസഭ ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയിൽ മൂന്നാനിയിലെ മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്‌ക്വയറും. ചെയർപേഴ്‌സൺ ജോസിൻ ബിനോ അവതരിപ്പിച്ച ബജറ്റ് പുസ്തകത്തിന്റെ പുറം ചട്ടയിലാണ് രാഷ്ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്ത് ആദരവ് പ്രകടിപ്പിച്ചത്. പുറംചട്ടയുടെ മധ്യത്തിൽ മഹാത്മാഗാന്ധി പ്രതിമയുടെ ചിത്രവും മുകളിൽ ഗാന്ധിസ്‌ക്വയറിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്‌സ് ചേംബർ കോമ്പൗണ്ടിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് ഗാന്ധിസ്‌ക്വയർ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബർ 5ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു പ്രതിമ അനാവരണം ചെയ്തത്.

പാലായിലെ ആദ്യ ദേശീയ സ്മാരകമാണ് മഹാത്മാഗാന്ധി പ്രതിമയും ഗാന്ധിസ്‌ക്വയറും. അധികാര വികേന്ദ്രീകരണത്തിലൂടെ നാടിന്റെ വികസനം നടപ്പാക്കണമെന്ന ആശയത്തിന്റെ വക്താവായ ഗാന്ധിജിക്കു നഗരസഭ നൽകുന്ന ആദരവിന്റെ ഭാഗമായിട്ടാണ് മഹാത്മാഗാന്ധി പ്രതിമയുടെയും ഗാന്ധിസ്‌ക്വയറിന്റെയും ചിത്രങ്ങൾ ചേർത്തിരിക്കുന്നത്. ഇതോടൊപ്പം പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയം, മീനച്ചിലാർ, ലണ്ടൻ ബ്രിഡ്ജ്, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ രാത്രി നടത്തം തുടങ്ങിയവയുടെ ചിത്രങ്ങളും പുറംചട്ടയിൽ ഇടം നേടി. നഗരസഭാ കാര്യാലയത്തിന്റെ ചിത്രമാണ് മുൻ ഭാഗത്ത് ചേർത്തിട്ടുള്ളത്.

ഗാന്ധി സ്‌ക്വയറിന്റെ ചിത്രം നഗരസഭ ബജറ്റിന്റെ പുറം ചട്ടയിൽ നൽകി ആദരവ് പ്രകടിപ്പിച്ച നഗരസഭ ചെയർപേഴ്‌സൺ ജോസിൻ ബിനോയെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അഭിനന്ദിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, സുമിത കോര, അനൂപ് ചെറിയാൻ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP