Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

അമൃത് യുവ കലോത്സവ് 2021 സമാപിച്ചു; മുന്നൂറോളം കലാകാരർ പങ്കെടുത്തു

അമൃത് യുവ കലോത്സവ് 2021 സമാപിച്ചു; മുന്നൂറോളം കലാകാരർ പങ്കെടുത്തു

സ്വന്തം ലേഖകൻ

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന അമൃത് യുവ കലോത്സവ് 2021 സമാപിച്ചു. ക്യാമ്പസിലെ മൂന്ന് വേദികളിലായി കഥക്, നാടോടി സംഗീതം, നാടോടി നൃത്തം, നാടകം, ഒഡീസി, വിവിധ സംഗീതോപകരണങ്ങളുടെ വാദനം ഉൾപ്പെടെ 33 കലാപരിപാടികൾ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മുന്നൂറോളം കലാകാരർ അമൃത് യുവ കലോത്സവത്തിൽ പങ്കെടുത്തു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവ അവാർഡ് നേടിയ 33 കലാപ്രതിഭകളുടെ കലാപ്രകടനങ്ങളാണ് മൂന്ന് ദിനങ്ങളിലായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നടന്നത്. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. ഏറ്റുമാനൂർ കണ്ണൻ, ഡോ. പി. ഉണ്ണികൃഷ്ണൻ എന്നിവർ കലയുടെ മൂന്ന് ദിനങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിൽ ആദ്യമായാണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അമൃത് യുവ കലോത്സവ് സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമാപന സന്ദേശം നൽകി. സ്റ്റുഡന്റ്‌സ് സർവീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ഏറ്റുമാനൂർ കണ്ണൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP