Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ ഉൾപ്പടെ 10 രാജ്യങ്ങളിൽ 2023ലെ മികച്ച തൊഴിൽ ദാതാവായി യു എസ് ടി

ഇന്ത്യ ഉൾപ്പടെ 10 രാജ്യങ്ങളിൽ 2023ലെ മികച്ച തൊഴിൽ ദാതാവായി യു എസ് ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം, ഫെബ്രുവരി 7 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ ക്ക് വടക്കേ അമേരിക്ക, ഏഷ്യ പസഫിക് മേഖലകൾക്കുള്ള ടോപ്പ് എംപ്ലോയീസ് ഇൻസ്റ്റിറ്റ്യൂട്ട് (ടി ഇ ഐ) 'ബ്ലൂ സീൽ സർട്ടിഫിക്കേഷൻ' രണ്ടാം തവണയും ലഭിച്ചു. കൂടാതെ, യു എസ്, മെക്‌സിക്കോ, യു കെ, തായ്വാൻ, ഇന്ത്യ, മലേഷ്യ, ഫിലിപ്പീൻസ്, സ്‌പെയിൻ എന്നിവിടങ്ങളിലെ 2023ലെ മികച്ച തൊഴിൽ ദാതാവായും യു എസ് ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഇദം പ്രഥമമായി, ഓസ്‌ട്രേലിയയിലും യു എസ് ടി ഏറ്റവും മികച്ച തൊഴിൽ ദാതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള വൈവിധ്യം, മാനവികത, സമഗ്രത മുതലായവയിലൂടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകുന്ന യു എസ് ടി യുടെ കോർപ്പറേറ്റ് സംസ്‌കാരത്തിന്റെ ശക്തമായ തെളിവാണ് നിലവിലെ അംഗീകാരങ്ങൾ.

നിരവധി വിപണികളിൽ സ്വാധീനം ചെലുത്തുന്ന യു എസ് ടിയുടെ ബ്രാൻഡ് അംഗീകാരം വർദ്ധിപ്പിക്കുന്നതാണ് ടി ഇ ഐയുടെ പുതിയ അംഗീകാരങ്ങൾ. 2023ൽ വീണ്ടും രണ്ടു ഭൂഖണ്ഡങ്ങളിലെ ബ്ലൂ സീൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് പുറമേ യുണൈറ്റഡ് കിങ്ഡമിലെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ യു എസ് ടി ഏഴാം സ്ഥാനത്തേക്കുയർന്നു. കഴിഞ്ഞ വർഷം യു എസ് ടിക്ക് ഒമ്പതാം സ്ഥാനമായിരുന്നു. 2018 മുതൽ ഇങ്ങോട്ട് എല്ലാ വർഷങ്ങളിലും ടി ഇ ഐ ഒരു മുൻനിര തൊഴിൽദാതാവായി യു എസ് ടി യെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷം കഴിയുന്തോറും കമ്പനി അതിന്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ടി ഇ ഐ റേറ്റിങ്ങിലെ സ്ഥിര സാന്നിധ്യം കൊണ്ട് ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങളിലും നയങ്ങളിലും പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന ലോകമെമ്പാടുമുള്ള കമ്പനികളുടെ പ്രമുഖ പട്ടികയിൽ യു എസ് ടി മികവ് പുലർത്തുകയാണ്.

തൊഴിലാളികളുടെ സമഗ്രമായ വ്യക്തിപരവും തൊഴിൽപരവുമായ വികസന അവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച തൊഴിൽ സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ തൊഴിൽ സ്ഥാപനങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ലോകപ്രശസ്ത റേറ്റിങ് ഏജൻസിയാണ് ടി ഇ ഐ. ഏജൻസി 'മുൻനിര തൊഴിൽദാതാവ്' എന്ന് സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങൾ ജീവനക്കാരുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങളുടെ മേഖലകളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടവയാണ്. ജീവനക്കാരുടെ പ്രവർത്തനം, തൊഴിൽ അന്തരീക്ഷം, തൊഴിൽ വൈഭവം, പഠനം, ക്ഷേമം, തൊഴിൽ വൈവിധ്യം, ഉൾപ്പെടുത്തൽ മുതലായ 20 വ്യത്യസ്ത വിഷയങ്ങളെ ഉൾക്കൊള്ളിക്കുന്ന ആറ് എച്ച് ആർ ഡൊമൈനുകളാണ് ടി ഇ ഐ യുടെ സമഗ്ര സർവേയിൽ ഉൾക്കൊള്ളുന്നത്.

'യു എസ് ടി യിൽ ജീവനക്കാരെ ഒന്നാം സ്ഥാനത്ത് നിലനിർത്തുന്നത് ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതിനോടൊപ്പം തന്നെ മികച്ച പ്രതിഭകളുടെ ആവശ്യങ്ങളും കഴിവുകളും സൃഷ്ടിക്കുന്നതിനും പൊരുത്തപ്പെടുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങളെ ടി ഇ ഐ അംഗീകരിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ജീവനക്കാർക്ക് വ്യക്തിപരവും തൊഴിൽപരവുമായ വികസനത്തിനുള്ള സാഹചര്യങ്ങൾ നൽകി മികച്ച തൊഴിൽ പരിചയത്തിനും ഇടപഴകലിനുമുള്ള അവസരങ്ങൾ നൽകാൻ യു എസ് ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇനിയും തുടരും. ടി ഇ ഐ മുന്നോട്ടു വയ്ക്കുന്ന കർശനമായ മാനദണ്ഡങ്ങൾ ഞങ്ങളുടെ ജീവനക്കാരുടെ ഉയർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ സഹായിക്കുന്നവയാണ്. ഞങ്ങൾ അതിരുകളില്ലാത്ത സ്വാധീനം സൃഷ്ടിക്കുകയും ഡിജിറ്റൽ പരിവർത്തനത്തിലൂടെ ജീവിതത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു,' യുഎസ് ടി ഹ്യൂമൻ റിസോഴ്‌സസ് ഗ്ലോബൽ മേധാവിയായ കവിത കുറുപ്പ് പറഞ്ഞു.

'അസാധാരണമായ കാലഘട്ടം ജീവനക്കാരിലും സംരംഭങ്ങളിലും ഏറ്റവും മികച്ചത് പുറത്തുകൊണ്ടു വരുന്നു. ഈ വർഷത്തെ ഞങ്ങളുടെ മികച്ച തൊഴിൽ ദാതാക്കളുടെ സർട്ടിഫിക്കേഷൻ പ്രോഗ്രാമിലൂടെ ഞങ്ങൾ അതിന് സാക്ഷ്യം വഹിച്ചു. സർട്ടിഫൈഡ് ടോപ് എംപ്ലോയീസ് 2023 ൽ നിന്നുള്ള തൊഴിൽ ദാതാക്കളുടെ അസാധാരണമായ പ്രകടനത്തിലൂടെ തൊഴിലാളികളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നുവെന്ന് അംഗീകാരത്തിന് അർഹരായ സ്ഥാപനങ്ങൾ തെളിയിച്ചു. സ്വന്തം ജീവനക്കാരുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നതിലൂടെ അവർ കൂട്ടായി തൊഴിൽ ലോകത്തെ സമ്പന്നമാക്കുന്നു. ഈ വർഷത്തെ മുൻനിര തൊഴിൽ ദാതാക്കളെ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു,' ടോപ്പ് എംപ്ലോയീസ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഡേവിഡ് പ്ലിങ്ക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP