Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടപ്പാടി കുന്നേമുറിയിലെ സ്ലാബുകൾ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിന്റെ കുറ്റസമ്മതം

ഇടപ്പാടി കുന്നേമുറിയിലെ സ്ലാബുകൾ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിന്റെ കുറ്റസമ്മതം

സ്വന്തം ലേഖകൻ

പാലാ: ഇടപ്പാടി കുന്നേമുറിയിൽ നടപ്പാതയും റോഡും കൈയേറി സ്ലാബ് സ്ഥാപിച്ചതുമൂലമാണ് ഒരു മനുഷ്യ ജീവൻ പൊലിയാൻ ഇടയാക്കിയതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. അനധികൃതമായി സ്ഥാപിച്ച താൽക്കാലിക സ്ലാബുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊതുമരാമത്ത് അധികൃതർ നീക്കം ചെയ്തതിലൂടെ ഫൗണ്ടേഷന്റെ ആരോപണം ശരിവയ്ക്കുകയാണ്. സ്ലാബുകൾ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിന്റെ കുറ്റസമ്മതമായി കണക്കാക്കി നരഹത്യയ്ക്കു കേസെടുക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

നിഷ്‌കളങ്കയായ ഒരു പെൺകുട്ടിയുടെ മരണത്തിനും ഒരു കുടുംബത്തെ ഒന്നാകെ തീരാ ദുഃഖത്തിലേയ്ക്കും തള്ളി വിട്ട പൊതുമരാമത്ത് വകുപ്പിന്റെ നടപടി പ്രതിഷേധാർഹമാണ്. ഗുരുതരമായി പരുക്ക് പറ്റിയ അഞ്ച് കുടുംബാംഗങ്ങൾ ചികിത്സയിലാണ്. ഇവർക്കുള്ള ചികിത്സാ ചെലവും നഷ്ടപരിഹാരവും പൊതുമരാമത്ത് വകുപ്പ് അധികൃതരിൽ നിന്നും കരാറുകാരനിൽ നിന്നും അടിയന്തിരമായി ഈടാക്കി ഇവർക്കു നൽകാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും.

ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, അനൂപ് ചെറിയാൻ, ബിനു പെരുമന, ബിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP