Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാന്ധിജി എന്ന പേര് ഏറ്റവും ശക്തമായ സമരമാർഗ്ഗം: മാണി സി കാപ്പൻ

ഗാന്ധിജി എന്ന പേര് ഏറ്റവും ശക്തമായ സമരമാർഗ്ഗം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: ഗാന്ധിജിയെന്ന പേര് ലോകത്തിലെ ഏറ്റവും ശക്തമായ അഹിംസയിലൂന്നിയ സമരമാർഗ്ഗമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു മൂന്നാനിയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധി സ്‌ക്വയറിൽ നടത്തിയ ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ലോകത്തിന് മാർഗ്ഗദീപമാണ്. ഗാന്ധിജിയുടെ വിയോഗം ഇന്ത്യയിൽ സൃഷ്ടിച്ചത് ഇരുളാണ്. ജനാധിപത്യവും മതേതരത്വവും ഏറെ വെല്ലുവിളികൾ നേരിടുന്ന വർത്തമാനകാലഘട്ടത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്കുള്ള പ്രസക്തി വർദ്ധിച്ചുവരികയാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ മുഖ്യപ്രഭാഷണം നടത്തി. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട്, മുനിസിപ്പൽ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ജിമ്മി ജോസഫ്, ജോസ് ഇടേട്ട്, സിജി ടോണി, ലിജിബിജു, ഷീബാ ജിയോ, പൗരാവകാശസമിതി സെക്രട്ടറി മൈക്കിൾ കാവുകാട്ട്, സെബി പറമുണ്ട, ജോസ് വേരനാനി, രവി പാലാ, പ്രിൻസ് മുളോപ്പറമ്പിൽ, എം പി കൃഷ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു എം എൽ എ യുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ മുതൽ വൈകിട്ട് 5 വരെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. നഗരസഭ മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപററമ്പിൽ, മുനിസിപ്പൽ കൗൺസിലർമാരായ പ്രൊഫ സതീശ് ചൊള്ളാനി, വി സി പ്രിൻസ്, ജോസ് ജെ ചീരാംകുഴി, സംസ്ഥാന ഭാഷാ വിദഗ്ദ്ധ സമിതി അംഗം ചാക്കോ സി പൊരിയത്ത്, കൂത്താട്ടുകുളം മേരിഗിരി സ്‌കൂൾ പ്രിൻസിപ്പൽ ഫാ മാത്യു കരീത്തറ, സാഹിത്യകാരി സിജിത അനിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്, സാഹിത്യകാരൻ ജോർജ് പുളിങ്കാട്, ഫാ ജോസഫ് ആലഞ്ചേരിൽ, പരിസ്ഥിതി പ്രവർത്തകൻ തോമാച്ചൻ കദളിക്കാട്ടിൽ പഴയപുരയ്ക്കൽ, ഷോജി ഗോപി, അഡ്വ ജോസ് ചന്ദ്രത്തിൽ, ജോസഫ് കുര്യൻ, പേരന്റ്‌സ് അസോസിയേഷൻ ഫോർ ഇന്റലക്ച്ചലി ഡിസേബിൾഡ് (പെയ്ഡ്) ജില്ലാ പ്രസിഡന്റ് സ്മിത മനു തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും ഗാന്ധിസ്‌ക്വയറിൽ പുഷ്പാർച്ചന നടത്തി.

ഗാന്ധിസ്‌ക്വയർ സ്ഥാപകൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ സതീശ് ചൊള്ളാനി എബി ജെ ജോസിനെ പൊന്നാട അണിയിച്ചു. കൗൺസിലർ വി സി പ്രിൻസ്, ഷോജി ഗോപി തുടങ്ങിയവർ പങ്കെടുത്തു.

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് ഷെരീഫ് പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ്, യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഓമ്പള്ളി, യൂണിറ്റ് രക്ഷാധികാരി സി റ്റി ദേവസ്യാ തുടങ്ങിയവർ നേതൃത്വം നൽകി.

കേരളാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ പാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. അഡ്വ ജോസ് ചന്ദ്രത്തിൽ നേതൃത്വം നൽകി. ആക്‌സിസ് ബാങ്ക് പാലാ ബ്രാഞ്ച് ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP