Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താലൂക്ക് ലൈബ്രറി കൗൺസിൽ സർഗ്ഗോൽത്സവം സംഘടിപ്പിച്ചു

താലൂക്ക് ലൈബ്രറി കൗൺസിൽ സർഗ്ഗോൽത്സവം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാലാ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച സർഗ്ഗോൽത്സവം - 2022-23 പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി.   അഡ്വ സണ്ണി ഡേവിഡ്, സി കെ ഉണ്ണി കൃഷ്ണൻ, ജോൺസൺ ജോസഫ്, ജോൺ കെ ജെ, അഡ്വ ഗോപീകൃഷ്ണ, കെ ആർ പ്രഭാകരൻപിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, കെ ആർ മോഹനൻ, കെ എസ് രാജു എന്നിവർ പ്രസംഗിച്ചു.   വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ലൈബ്രറിക്ക്  വി കെ കുമാരകൈമൾ സ്മാരക എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ലൈബ്രറിക്ക് ഇ എം തോമസ് ഈറ്റത്തോട് സ്മാരക ട്രോഫിയും സമ്മാനിച്ചു.   കാവ്യാലാപനം, ചലച്ചിത്രഗാനം, നാടൻപാട്ട്, പ്രസംഗം, ആസ്വാദനകുറിപ്പ്, ഉപന്യാസം, കഥാരചന, കവിതാരചന, മോണോആക്ട്, ചിത്രീകരണം, കാർട്ടൂൺ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.   സമാപന സമ്മേളനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ ഉദ്ഘാടനം ചെയ്തു. ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP