Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വം' പുസ്തകപ്രകാശനവും സെമിനാറും നാളെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അനു ലിയ ജോസ് വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പൗരത്വം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഭരണഘടനാദിന സെമിനാറും ഇന്ന് (നവംബർ 30ന് ബുധനാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വ്യവസായ- നിയമവകുപ്പുമന്ത്രി പി. രാജീവ് നിർവഹിക്കും. യൂണിവേഴ്‌സിറ്റി കോളെജ് പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ ഡി പുസ്തകം ഏറ്റുവാങ്ങും. രാഷ്ട്രമീമാംസ വിഭാഗവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സെമിനാറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും.

കേരള സർവകലാശാല രാഷ്ട്രമീമാംസവിഭാഗം അസി. പ്രൊഫ. ഡോ. അരുൺകുമാർ കെ. പുസ്തകപരിചയവും പ്രഭാഷണവും നടത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ്, യൂണിവേഴ്‌സിറ്റി കോളെജ് രാഷ്ട്രമീമാംസവിഭാഗം മേധാവി ഡോ. ശ്രീകുമാർ എസ്. എൽ, യൂണിവേഴ്‌സിറ്റി കോളെജ് ചരിത്രവിഭാഗം മേധാവിയും കേരള സർവകലാശാല സെനറ്റ് അംഗവുമായ ഡോ. ബാലകൃഷ്ണൻ എ, രാഷ്ട്രമീമാംസവിഭാഗം അസോ. പ്രൊഫ. ഡോ. സന്ധ്യ എസ്. നായർ, അനു ലിയ ജോസ് എന്നിവർ സംസാരിക്കും. റൊമില ഥാപ്പർ, എൻ. റാം, ഗൗതം ഭാട്ടിയ, ജസ്റ്റിസ് ഗൗതം പട്ടേൽ എന്നിവർ പൗരത്വത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. 220 രൂപയാണ് പുസ്തകത്തിന്റെ വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP