Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്ത് വികലമാക്കിയിരിക്കുന്ന സാമൂഹ്യശാസ്ത്ര പാഠപുസ്തകം പിൻവലിക്കണം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: ചരിത്രസത്യങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വികലമാക്കിയിരിക്കുന്ന സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ഏഴാംക്ലാസിലെ സാമൂഹ്യശാത്ര പാഠപുസ്തകം പിൻവലിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ചരിത്രത്തെ തമസ്‌കരിച്ചും വളച്ചൊടിച്ചും വളരുന്ന തലമുറയെ വഴിതെറ്റിക്കുന്നത് അധികാരത്തിലിരിക്കുന്ന ഒരു സർക്കാരിനും ഭൂഷണമല്ല. ഹാഗിയ സോഫിയ ഒരു ക്രൈസ്തവ ദേവാലയമായിരുന്നുവെന്നുള്ള ചരിത്രസത്യം മറച്ചുവെച്ച് ചിലരെ വെള്ളപൂശാൻ സർക്കാർ സംവിധാനങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നത് ജനാധിപത്യത്തിന് അപമാനകരമെന്നു മാത്രമല്ല സമൂഹത്തിൽ വർഗീയതയും മതവിദ്വേഷവും സൃഷ്ടിക്കുന്നതുമാണ്. ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുവാനും പുതുതലമുറയിൽ അരാജകത്വം വിതറാനും വിദ്യാഭ്യാസവകുപ്പുതന്നെ ശ്രമിക്കുമ്പോൾ ഒരു നാടിന്റെയും ഭരണസംവിധാനത്തിന്റെയും അധഃപതനമാണ് വ്യക്തമാക്കുന്നത്.

ലോകപുരോഗതിയുടെ അടിത്തറ ഇസ്ലാമിന്റെ മാത്രം സംഭാവനയാണെന്ന് പതിനൊന്നാം ക്ലാസിലെ ചരിത്രപുസ്തകത്തിലൂടെ സർക്കാർ സംവിധാനങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ഇതിന്റെ പിന്നിലെ വർഗ്ഗീയ അജണ്ടകൾ വളരെ വ്യക്തമാണ്. ക്രൈസ്തവ ഹൈന്ദവ സംഭാവനകളെയും സംസ്‌കാരങ്ങളെയും നിശബ്ദമാക്കുവാൻ ഭരണനേതൃത്വത്തിലുള്ളവർ ശ്രമിക്കുന്നത് ധിക്കാരമാണ്. കുരിശുയുദ്ധങ്ങളെപ്പോലും സത്യവിരുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത് ശരിയായ നടപടിയല്ലന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP