Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്‌നോപാർക്കിൽ സേ നോ ടു ഡ്രഗ്സ് റാലിയും മില്യൺ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു

ടെക്‌നോപാർക്കിൽ സേ നോ ടു ഡ്രഗ്സ് റാലിയും മില്യൺ ഗോൾ ചലഞ്ചും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നവംബർ 22, 2022: ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ. സേ നോ ടു ഡ്രഗ്സ് എന്ന പ്രമേയത്തിൽ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് ടെക്നോപാർക്കിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയ മുൻപെങ്ങുമില്ലാത്ത വിധം സമൂഹത്തിൽ പിടിമുറുക്കിയിരിക്കുകയാണ്.

ഇതിനെതിരേ ശക്തമായ ബോധവൽക്കരണവും ഇടപെടലുകളും ഉണ്ടാകണം. സ്‌കൂളുകളിലും കോളേജുകളിലും ഐ.ടി ക്യാംപസുകളിലും ശക്തമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടക്കണമെന്നും അതിന് സമൂഹം ഒറ്റക്കെട്ടായി നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ടെക്നോപാർക്ക് ഭവാനി ബിൽഡിങ്ങിന് മുന്നിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ റാലി സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഫ്ളാഗ് ഓഫ് ചെയ്തു. ടെക്നോപാർക്കിലെ തേജസ്വിനി, പാർക്ക് സെന്റർ, ക്വസ്റ്റ്, ചന്ദ്രഗിരി, കാർണിവൽ, ആംസ്റ്റർ, ഗായത്രി, നെയ്യാർ, ഐ.ബി.എസ്, നിള തുടങ്ങിയ ബിൽഡിങ്ങുകൾക്ക് മുന്നിലൂടെ നൂറിലധികം ടെക്കികൾ റാലി നടത്തി. തുടർന്ന് മില്യൺ ഗോൾ ചലഞ്ചിലും സിഗ്‌നേച്ചർ വാളിലും ടെക്കികൾ പങ്കെടുത്തു. ടെക്കികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ളാഷ്മോബും സംഘടിപ്പിച്ചു. 

സമാപന സമ്മേളനത്തിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അധ്യക്ഷനായി. യുവജനക്ഷേമ ബോർഡ് അംഗം അൻസാരി പരിപാടിക്ക് ആശംസകൾ നേർന്നു. പ്രതിധ്വനി സ്റ്റേറ്റ് കൺവീനർ രാജീവ് സ്വാഗതവും സെക്രട്ടറി വിനീത് ചന്ദ്രൻ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP