Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൊച്ചുള്ളി ഗ്രാമത്തിനു റിലീവിങ് ഹംഗർ' പദ്ധതിയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു ലയൺസ് ക്ലബ്ബ്

നൊച്ചുള്ളി ഗ്രാമത്തിനു റിലീവിങ് ഹംഗർ' പദ്ധതിയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു ലയൺസ് ക്ലബ്ബ്

സ്വന്തം ലേഖകൻ

പാലക്കാട്: മഹാത്മാവിന്റെ പാദസ്പർശത്താൽ സമ്പന്നമായ നെച്ചൂള്ളി ഗ്രാമത്തിനു സഹായഹസ്തവുമായി ലയൺസ് ക്ലബ്ബ്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു വാളയാർ വാലി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രമവാസികൾക്കായി 'റിലീവിങ് ഹംഗർ' പദ്ധതിയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സമൂഹത്തിൽ നിന്ന് മാറി ജീവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ഈ സമൂഹത്തെ ചേർത്തുനിർത്തുന്നതിന്റെ ഭാഗമായാണ് ലയൺസ് ക്ലബ്ബ് 318 ഡി പദ്ധതികൾക്കു തുടക്കം കുറിച്ചത് .

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ പദ്ധതികൾ ഉത്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയിട്ടില്ലാത്ത ഗ്രാമവാസികളുടെ ആരോഗ്യമുറപ്പാക്കുകയും , 'റിലീവിങ് ഹംഗർ' പദ്ധതിയിലൂടെ ഗ്രാമവാസികളെ വിശപ്പുരഹിതരാക്കുകയുമാണ് ലക്ഷ്യമെന്നു ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ പറഞ്ഞു .

ഇതോടൊപ്പം നെച്ചൂള്ളി ഗ്രാമത്തിനു മഹാത്മാ ഗാന്ധിയുടെ സന്ദർശന സ്മരണാർത്ഥം നിർമ്മിച്ച പൊതു കിണറും ലയൺസ് ക്ലബ് അധികൃതർ സന്ദർശിച്ചു. ലയൺസ് ക്ലബ്ബ് 318 ഡിയുടെ നേതൃത്വത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് നിരവധി സന്നദ്ധ-സേവന പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ജെയിംസ് വളപ്പില , ലയൺസ് ഡിസ്ട്രിക്ട് കോഡിനേറ്റർ അഡ്വ. ഗിരീഷ്.കെ.നൊച്ചോളി, റീജിയണൽ ചെയർപേഴ്‌സൺ ലയൺ കെ.വി.ശ്രീധരൻ , സോൺ ചെയർപേഴ്‌സൺ ലയൺ അഡ്വ. പ്രഭാകരൻ.കെ, പ്രസിഡന്റ് ലയൺ കൃഷ്ണകുമാർ മരുതം പള്ളത്, സെക്രട്ടറി ലയൺ കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP