Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക്

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക്

സ്വന്തം ലേഖകൻ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ ജനറൽ ആശുപത്രിയിൽ അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി. ഫെഡറൽ ബാങ്ക്, തിരുവല്ല റീജിയണൽ മേധാവി ഫിലിപ്പ് എബ്രഹാം അനുമതിപത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു കൈമാറി. ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്

ഹോസ്പിറ്റൽ സൂപ്രണ്ട് അനിത എ, ആർഎംഒ ആഷിഷ് മോഹൻകുമാർ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ഹെഡുമായ സോമൻ എം എം, അസോസിയേറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ കെ എൽ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.

സ്‌കൂളുകൾ, ആശുപത്രികൾ, സ്പോർട്സ് അക്കാദമികൾ തുടങ്ങിയ മേഖലകളിലെ നിരവധി പ്രവർത്തനങ്ങൾക്കായി അനവധി പദ്ധതികളാണ് ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ ഏറ്റെടുത്തു നടപ്പിലാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP