Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞായറാഴ്ച തുടർച്ചയായി പ്രവർത്തിദിനമാക്കുന്നതിനു പിന്നിൽ ആസൂത്രിത നീക്കം: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായി പ്രവർത്തിദിനമാക്കുന്ന സർക്കാർ ഉത്തരവുകൾ അംഗീകരിക്കാനാവില്ലെന്നും ഒക്ടോബർ രണ്ടിലെ ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞായറാഴ്ച പ്രവർത്തിദിവസമല്ലെങ്കിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് പ്രവർത്തിക്കണമെന്ന ഉത്തരവ് തിരുത്തണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഗാന്ധിജയന്തി ദിനമായതുകൊണ്ട് പൊതു അവധി ദിവസമായ ഒക്ടോബർ 2ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പേരിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും തങ്ങളുടെ സ്ഥാപനങ്ങളിൽ ഹാജരാകണമെന്ന് നിർബന്ധിക്കരുത്.

മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാനുള്ള നടപടികളും ലഹരിവിമുക്ത കേരളം പദ്ധതികളും സ്വാഗതാർഹമാണ്. അതിനുവേണ്ടി ഗാന്ധിജയന്തി ദിനത്തിന്റെ മറവിൽ പൊതു അവധി ദിവസമായ ഞായറാഴ്ച പ്രവർത്തിദിനമാക്കുന്നത് ശരിയായ നടപടിയല്ല. മദ്യവും മയക്കുമരുന്നുമുൾപ്പെടെ ലഹരിക്കെതിരെ ബോധവൽക്കരണം മാത്രമല്ല നിരോധനങ്ങളും നിയമനടപടികളുമാണ് വേണ്ടത്. ഇതിനായി ഞായറാഴ്ച പ്രവർത്തിദിനമാക്കി അടിച്ചേൽപ്പിച്ചുള്ള ലഹരിവിരുദ്ധ ബോധവൽക്കരണം ഫലംകാണില്ല.

നവരാത്രി പ്രമാണിച്ച് ഒക്ടോബർ 3ന് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അന്നേദിവസം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസ്സ്റൂമുകളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് സെപ്റ്റംബർ 27ന് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തിയിട്ടുമില്ല. ഞായറാഴ്ച ഉൾപ്പെടെ പൊതുഅവധിദിവസങ്ങൾ പ്രവർത്തിദിവസമാക്കുന്ന വിചിത്രമായ നടപടിക്രമങ്ങളിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP