Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരതീയ നവോത്ഥാനത്തിന്‌സ്വന്തമായ അസ്തിത്വമുണ്ട് : പ്രൊഫ. ശംഭുനാഥ്

ഭാരതീയ നവോത്ഥാനത്തിന്‌സ്വന്തമായ അസ്തിത്വമുണ്ട് : പ്രൊഫ. ശംഭുനാഥ്

സ്വന്തം ലേഖകൻ

ഭാരതീയ നവോത്ഥാനത്തെ പാശ്ചാത്യ നവോത്ഥാനത്തിന്റെ പിൻതുടർച്ചയായോ അനുകരണമായോ കാണരുത്. സ്വന്തമായ അസ്തിത്വമുള്ള ഭാരതീയ നവോത്ഥാനം നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് ഹിന്ദി സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. ശംഭുനാഥ് പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിക്കുന്ന 'എറൂഡൈറ്റ് സ്‌കോളർ ഇൻ റസിഡൻസ് ' പ്രഭാഷണപരമ്പരയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടക്കുന്ന പ്രഭാഷണ പരമ്പര വൈസ് ചാൻസലർ ഡോ. എം വി നാരായണൻ ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം മേധാവി ഡോ. കെ. ശ്രീലത അദ്ധ്യക്ഷയായിരുന്നു. ഡോ. അച്യുതാനന്ദ് മിശ്ര പ്രസംഗിച്ചു. പ്രഭാഷണപരമ്പര 30ന് അവസാനിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP