Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ അമൃതായുവധർമ്മധാര 75 വീര സെനികരെ ആദരിച്ചു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ അമൃതായുവധർമ്മധാര 75 വീര സെനികരെ ആദരിച്ചു

സ്വന്തം ലേഖകൻ

സ്വന്തം യൗവനവും ആരോഗ്യവും സ്വരാഷ്ടത്തിനു വേണ്ടി സമർപ്പിച്ച ധീരന്മാരാണ് സൈനികർ. സ്വന്തം ജീവൻ ബലി നൽകുകയും രാഷ്ട്രത്തെ സംരക്ഷിച്ചു കൊള്ളാം എന്ന് പ്രതിജ്ഞ എടുത്തവർ, അവരെ ആദരിച്ചതിലൂടെ വളരെ നല്ല ഒരു മാതൃകയാണ് അമൃത യുവധർമ്മധാര പ്രവർത്തകർ കാട്ടിത്തരുന്നതെന്ന് ക്യൂ ആർ.എസ് ഡയറക്ടർ എസ് മുരളീധരൻ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി 75 ധീര സൈനികരെ ആദരിക്കുന്ന വന്ദേമാതരം പരിപാടിയിൽ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഭാരതീയ വിദ്യാനികേതൻ കാര്യദർശി ആർ.വി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹപ്രഭാഷണം നടത്ത

അമൃത യുവധർമ്മധാര പ്രവർത്തകർ സൈനികരെ പാദപൂജ ചെയ്ത് സ്വീകരിച്ച് അവർക്ക് പുഷ്പഹാരവും തിലകവും അണിയിച്ച് ആരതിയുഴിഞ്ഞാണ് ആദരവ് സമർപ്പിച്ചത്. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഭാരത് മാതാ ശില്പത്തിൽ സൈനികരും അയുദ്ധ് പ്രവർത്തകരും . ജ്യോതി തെളിയിച്ചു. സൈനികർക്ക് സ്‌നേഹോപഹാരവും തുളസി തൈകളും സമർപ്പിച്ചു.

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.എല്ലാവരും ചേർന്ന് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തതിനു ശേഷം സ്‌നേഹഭോജനവും ഉണ്ടായിരുന്നു.ബിനൽ സ്വാഗതവും ദീപു ദിലീപ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP