Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്‌കൃത സർവ്വകലാശാല : എൻ. എസ്. എസ്. അവാർഡുകൾ വിതരണം ചെയ്തു

സംസ്‌കൃത സർവ്വകലാശാല : എൻ. എസ്. എസ്. അവാർഡുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ വിതരണം ചെയ്തു. കാലടി മുഖ്യ ക്യാമ്പസിലെ ഭരണ നിർവ്വഹണ ബ്ലോക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ വിവിധ അവാർഡുകൾ വിതരണം ചെയ്തു. സർവ്വകലാശാലയിലെ മികച്ച എൻ. എസ്. എസ്. യൂണിറ്റുകൾ, മികച്ച പ്രോഗ്രാം ഓഫീസർമാർ, മികച്ച വോളണ്ടിയർമാർ എന്നിർക്കുള്ള അവാർഡുകളാണ് വിതരണം ചെയ്തത്. കോവിഡിന്റെ സാഹചര്യത്തിൽ മാറ്റി വച്ച കഴിഞ്ഞ വർഷങ്ങളിലെ അവാർഡുകളും വിതരണം ചെയ്തു. മികച്ച നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റുകളായി തുറവൂർ, തിരൂർ, തിരുവനന്തപുരം പ്രാദേശിക ക്യാമ്പസുകൾ തെരഞ്ഞെടുക്കപ്പെട്ടു. തുറവൂർ പ്രാദേശിക ക്യാമ്പസിലെ ഡോ. ആർ. ഷീലാമ്മ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് നേടി. മികച്ച വോളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ട ഗാഥ താമരശേരി, കെ. വി. അരവിന്ദ്, എസ്. എൻ. ശരത്, എസ്. ആർ. ദേവിക, റോഷൻ ചെറിയാൻ, പ്രണവ് മോഹൻദാസ്, മുഹമ്മദ് പ്രിൻസ് എം. എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.

പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സർവ്വീസ് സ്‌കീം സംസ്ഥാന ഓഫീസർ ഡോ. അൻസാർ ആർ. എസ്. മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്‌സ് സർവീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർ ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP