Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലായിൽ പുതിയ ഐ.റ്റി.ഐ വരുന്നു

സ്വന്തം ലേഖകൻ

പാലാ: പാലാ നിയോജകമണ്ഡലത്തിൽ പുതിയ ഐ റ്റി ഐ സ്ഥാപിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നതായി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലായിൽ തൊഴിൽ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെന്ന ആവശ്യപ്പെട്ടു മാണി സി കാപ്പൻ എംഎ‍ൽഎ സർക്കാരിൽ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ വ്യവസായിക പരിശീലന വകുപ്പ് വിവിധ പഞ്ചായത്തുകളിൽ സാദ്ധ്യതാപഠനം നടത്തിയിരുന്നു. തുടർന്നു മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പ്രവർത്തന രഹിതമായ ഇടമറ്റം ചക്കാലയ്ക്കൽ സ്‌കൂൾ കോമ്പൗണ്ട് ഐ.റ്റി.ഐ സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. തുടർനടപടികളുടെ ഭാഗമായി ഐ.റ്റി.ഐ യിൽ ആരംഭിക്കേണ്ട എൻജിനീയറിങ്, നോൺ എൻജിനീയറിങ്, ന്യൂ ഏജ് കോഴ്‌സുകളിൽപ്പെട്ട 4 ട്രേഡുകൾ തെരഞ്ഞെടുത്ത് നൽകുന്നതിന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്, ഡ്രാഫ്റ്റ്മാൻ സിവിൽ കോസ്‌മെറ്റോളജി, ടെക്‌നീഷ്യൻ മെക്കട്രോണിക്‌സ് എന്നീ കോഴ്‌സുകൾ തെരഞ്ഞെടുത്ത് ഗവൺമെന്റ് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP