Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിലനിൽപിനായിതീരദേശ മലയോരസമൂഹം സംഘടിച്ചു നീങ്ങും: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: നിലനിൽപിനായുള്ള ജീവിത പോരാട്ടങ്ങളിൽ നിരന്തരം ഭീഷണികൾ നേരിടുന്ന മലയോര തീരദേശ ജനസമൂഹം സംഘടിച്ച് നീങ്ങുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

തീരദേശ സമൂഹമൊന്നാകെ വലിയ ദുരന്തമാണ് നേരിടുന്നത്. സമാനമായ രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയർത്തുന്ന ബഫർസോൺ, പരിസ്ഥിതിലോല ഭൂപ്രശ്നങ്ങളും. ഉദ്യോഗസ്ഥരുടെയും വൻകിട കോർപ്പറേറ്റുകളുടെയും ജനദ്രോഹ അജണ്ടകൾക്കു മുമ്പിൽ ഭരണനേതൃത്വങ്ങളും ജനപ്രതിനിധികളും നിഷ്‌ക്രിയരായി നോക്കിനിൽക്കുന്നത് ഈ നാടിന്റെ ജനാധിപത്യ ഭരണവ്യവസ്ഥിതിക്ക് അപമാനകരമാണ്.

തികച്ചും അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതയോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ഒത്താശയോടെ പശ്ചിമഘട്ടത്ത് വൻകിട ക്വാറികൾ തീർത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങൾ അട്ടിമറിച്ച് മാഫിയകൾ വിലസുമ്പോൾ കർഷകനെ ഇവർക്കായി സ്വന്തം കൃഷിഭൂമിയിൽ നിന്ന് കുടിയിറക്കാൻ, ബഫർസോണും, പരിസ്ഥിതിലോല പ്രഖ്യാപനവും തുടരുന്നു. വന്യമൃഗങ്ങളെ കൃഷിയിടങ്ങളിലേയ്ക്ക് തുറന്നുവിട്ട് മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തുന്ന അതിക്രൂരത ദിവസേന ആവർത്തിക്കുന്നു. കടലിൽ കല്ലിട്ടുള്ള പുലിമുട്ട് നിർമ്മാണം തീരദേശ കുടുംബങ്ങളുടെ വീടും ജീവിതവും തകർക്കുകയാണ്. പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടുകളെപ്പോലും അവഗണിച്ചുള്ള ഇത്തരം ധിക്കാരത്തിനും നീതിനിഷേധത്തിനും സർക്കാർ കൂട്ടുനിൽക്കുന്നത് ജനദ്രോഹമാണെന്നും മലയോര തീരദേശ ജനസമൂഹം ഒരുമിച്ചു കൈകോർക്കുന്ന ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്താവുന്ന വൻ ഭവിഷ്യത്തുകൾ ഒഴിവാക്കാൻ സർക്കാർ അടിയന്തര ഇടപെടലിലൂടെ പ്രശ്നപരിഹാരസാഹചര്യം സൃഷ്ടിക്കണമെന്നും വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP