Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം കൈപ്പുസ്തകം പ്രകാശനം ചെയ്തു

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം കൈപ്പുസ്തകം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഇ പുസ്തകമായി പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം കൈപ്പുസ്തകം പ്രകാശനം ചെയ്തു. സഹകരണ- രജിസ്‌ട്രേഷൻ- സാംസ്‌കാരിക വകുപ്പുമന്ത്രി വി. എൻ. വാസവൻ ഇ പുസ്തകത്തിന്റെ ലിങ്ക് ലോഞ്ച് ചെയ്തും ഡിജിറ്റൽ പ്രതി ഡോ. ടി. കെ. ആനന്ദിക്ക് കൈമാറിയുമാണ് പ്രകാശനം നിർവഹിച്ചത്.

മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻചാർജ് ഡോ. മ്യൂസ് മേരി ജോർജ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. പ്രിയ വർഗീസ്, ഡോ. ലിറ്റിൽ ഹെലൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ ദീപു പി. നായർ, ടി.സി. മാത്യുകുട്ടി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സുനിത ഐ, റിസർച്ച് ഓഫീസർമാരായ കെ. ആർ. സരിതകുമാരി, അമ്പിളി ടി. കെ, എഡിറ്റോറിയൽ അസിസ്റ്റന്റ് എം. യു. പ്രവീൺ, സുജിത്ത് ആർ. എസ് എന്നിവർ പങ്കെടുത്തു. ഇബുക്ക് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ്, ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് എന്നീ മാധ്യമങ്ങൾ വഴി സൗജന്യമായി വായിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP