Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള സവാരി ഓഗസ്റ്റ്17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: സ്വാഗതസംഘം രൂപീകരിച്ചു

കേരള സവാരി ഓഗസ്റ്റ്17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തം ലേഖകൻ

ർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസായ കേരള സവാരി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേരളസവാരിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആഗസ്്റ്റ് 17ന് ഉച്ചക്ക് 12 മണിക്ക് കനകക്കുന്നിൽ നടക്കുന്ന ഉദ്ഘാടനപരിപാടിയുടെ നടത്തിപ്പിനായി ലേബർ കമ്മിഷണർ നവ് ജ്യോത് ഖോസ കൺവീനറായ സ്വാഗതസംഘം രൂപീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ, സി ജയൻബാബു,കെ എസ് സുനിൽകുമാർ, വി ആർ പ്രതാപൻ, നാലാഞ്ചിറ ഹരി, ജി മാഹീൻ അബൂബക്കർ,പു്ത്തൻപള്ളി നിസ്സാർ,സി കെ ഹരികൃഷ്ണൻ,മൈക്കിബാസ്റ്റ്യൻ, സി ജ്യോതിഷ്‌കുമാർ,ഇ വി ആനന്ദ്, തുടങ്ങിയവർ സംസാരിച്ചു.

നിരവധി പ്രതിസന്ധികൾ നേരിടുന്ന മോട്ടോർ തൊഴിലാളികൾക്ക് കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ച നിരക്കിൽ യാത്രക്കാർക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് സംസ്ഥാനത്തെ ഓട്ടോ ടാക്‌സി മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ കേരള സവാരി ഓൺലൈൻ ടാക്‌സി സർവീസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യഘട്ടം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് നടപ്പിലാക്കുക. അഞ്ഞൂറോളം ഡ്രൈവർമാർക്ക് പരിശീലനം നൽകി കഴിഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ, ലേബർ കമ്മിഷണർ നവ്ജ്യോത് ഖോസ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും അഡീ. ലേബർ കമ്മിഷണറുമായ രഞ്ജിത്ത് പി മനോഹർ തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP