Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്‌കൃത സർവ്വകലാശാലയിൽ അക്കാദമിക് റൈറ്റിംഗിൽപ്രഥമ ശില്പശാല ഓഗസ്റ്റ് 10ന്

സ്വന്തം ലേഖകൻ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ അക്കാദമിക് റൈറ്റിംഗിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാല ഇൻസ്റ്റിറ്റിയൂഷണൽ ഡെവലപ്‌മെന്റ് പ്ലാനിന്റെ ഭാഗമായി ഭാഷാവിവർത്തനം, അക്കാദമിക് റൈറ്റിങ് എന്നീ വിഷയങ്ങൾ വിദഗ്ധ പരിശീലനം ലക്ഷ്യമാക്കി അദ്ധ്യാപകർക്കായി ശില്പശാലകൾ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 10 രാവിലെ 10ന് കാലടി മുഖ്യ ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിൽ സംഘടിപ്പിക്കുന്ന പ്രഥമ ശില്പശാലയിൽ സാഹിത്യ വിവർത്തകയും മലയാളം സർവ്വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറുമായ ഡോ. ഇ. വി. ഫാത്തിമ ക്ലാസ്സുകൾ നയിക്കും. വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ ആമുഖ പ്രഭാഷണം നിർവ്വഹിക്കും. ഡോ. ശീതൾ എസ്. കുമാർ, ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിക്കും. ശില്പശാല വൈകിട്ട് നാലിന് സമാപിക്കും. മൂന്ന് ഘട്ടങ്ങളിലായി ഈ വർഷം സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ ആദ്യ ശില്പശാലയാണിത്.

തുടർന്നുള്ള ശില്പശാലകൾ നയിക്കുന്നത് ന്യൂഡൽഹി അശോക സർവ്വകലാശാലയിലെ സംസ്‌കൃത അദ്ധ്യാപകൻ ഡോ. നരേഷ് കീർത്തി നാരായണൻ, വിയന്ന സെൻട്രൽ യൂറോപ്യൻ സർവ്വകലാശാലയിലെ അദ്ധ്യാപകൻ ഡോ. സഞ്ജയ് കുമാർ എന്നിവരായിരിക്കും. കേന്ദ്രീകൃതമായ അക്കാദമിക് റൈറ്റിങ് പരിശീലന സംവിധാനമാണ് ഈ ശില്പശാലകളിലൂടെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നിലവിൽ വരുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ഇത്തരം പരിശീലന സംവിധാനം ഇദംപ്രഥമമാണെന്ന് സെന്റർ ഫോർ അക്കാദമിക് റൈറ്റിങ് കോ-ഓർഡിനേറ്റർ ഡോ. ശീതൾ എസ്. കുമാർ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP