Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ഓരോ അരമണിക്കൂറിലും ഒരാളുടെ അവയവം മുറിച്ചുമാറ്റുന്നു;ദേശീയ വാസ്‌കുലർ ദിന ബോധവൽക്കരണം സംഘടിപ്പിച്ചു

കേരളത്തിൽ ഓരോ അരമണിക്കൂറിലും ഒരാളുടെ അവയവം മുറിച്ചുമാറ്റുന്നു;ദേശീയ വാസ്‌കുലർ ദിന ബോധവൽക്കരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഓരോ 30 മിനിറ്റിലും ഒരാളുടെ അവയവയം മുറിച്ചുമാറ്റേണ്ടി വരുന്നതായും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾ ധമനികളെ മാരകമായി ബാധിക്കുന്നതു സംബന്ധിച്ച് ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും വാസ്‌കുലർ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്). ദേശീയ വാസ്‌കുലർ ദിനത്തോടനുബന്ധിച്ച് വാസ്‌കുലർ സൊസൈറ്റി ഓഫ് കേരള ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി ഐഎംഎ ഹൗസിൽ നടന്ന ചടങ്ങ് ജിഎസ്ടി കമ്മീഷണർ ഡോ. ടി ടിജു ഉൽഘാടനം ചെയ്തു.

അമൃത സ്‌കൂൾ ഓഫ് മെഡിസിൻ മേധാവി ഡോ. വിശാൽ മർവ, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. അനിത തിലകൻ, വാസ്‌ക് സെക്രട്ടറിയും മുതിർന്ന വാസ്‌കുലാർ ആൻഡ് എൻഡോവാസ്‌കുലാർ സർജനുമായ ഡോ. വിമൽ ഐപ്പ്, വാസ്‌കുലാർ ആൻഡ് എൻഡോവാസ്‌കുലാർ സർജൻ ഡോ. സിദ്ധാർത്ഥ് വിശ്വനാഥൻ എന്നിവർ പ്രഭാഷണം നടത്തി. അവയവം മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥ ഒരു സാമൂഹിക പ്രശ്നമാണെന്നും കൃത്യസമയത്ത് രോഗാവസ്ഥകൾ മനസ്സിലാക്കി ശരിയായി ചികിത്സിക്കുന്ന കാര്യത്തിൽ പൊതുജനം ബോധവാന്മാരായിരിക്കേണ്ടതുണ്ടെന്നും വാസ്‌ക് നിർദേശിച്ചു.

അവയവം സംരക്ഷിക്കൂ, ജീവിതം സംരക്ഷിക്കൂ എന്ന സന്ദേശവുമായാണ് വാസ്‌ക് പരിപാടി സംഘടിപ്പിച്ചത്. അവയവം മുറിച്ചുമാറ്റേണ്ടി വന്നവരും മികച്ച ചികിത്സയിലൂടെ ജീവിതം തിരിച്ചുപിടിച്ചവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. പ്രമുഖരുടെ ബോധവൽക്കരണ സന്ദേശങ്ങളും പ്രദർശിപ്പിച്ചു. വാസ്‌കുലാർ പ്രശ്നങ്ങൾ നേരിടുന്നവർക്കു വേണ്ടി വാസ്‌കിന്റെ ടോൾ ഫ്രീ നമ്പർ 1800 123 7856 നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP