Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ വർഷം ജില്ലയിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തുക - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

കോഴിക്കോട് : ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ജില്ലയിൽ താത്കാലികമായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ സ്ഥിരപ്പെടുത്തണമെന്നും ജില്ലയിലെ മുഴുവൻ ഹൈസ്‌കൂളുകളും ഹയർ സെക്കന്ററി ആക്കി ഉയർത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്.

മുൻ വർഷങ്ങളിലെ പോലെ തന്നെ ഭീകരമായ വിദ്യാഭ്യാസ പ്രതിസന്ധി തന്നെയാണ് ജില്ല ഈ വർഷവും നേരിടുന്നത്. 43496 വിദ്യാർത്ഥികളാണ് ജില്ലയിൽ ഈ വർഷം എസ്. എസ്. എൽ. സി വിജയിച്ചത്. പ്ലസ് വൺ, ഐ. ടി. ഐ, പോളി, വി. എച്. എസ്. ഇ അടക്കം സർക്കാർ എയ്ഡഡ് മേഖലകളിൽ ആയി ജില്ലയിൽ ആകെ ഉള്ളത് 34917 സീറ്റുകൾ ആണ്. ഈ വർഷം എസ്. എസ് എൽ. സി പാസ്സായ 8579 വിദ്യാർത്ഥികൾക്ക് സർക്കാർ എയ്ഡഡ് മേഖലകളിൽ പഠനാവസരം നഷ്ടപ്പെടും. ഇത് നികത്താൻ ഇരുന്നൂറിൽ പരം പുതിയ ബാച്ചുകളാണ് ജില്ലയിൽ വേണ്ടത്. പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ജില്ലയിലെ കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലായി 14 താത്കാലിക ബാച്ചുകൾ അനുവദിച്ചിരുന്നു. താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തിയും ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിച്ചും സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സന്നദ്ധമാവണം.

കോഴിക്കോട് ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ ആശങ്കകളും ഉടൻ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ ലബീബ് കായക്കൊടി,തബ്ഷീറ സുഹൈൽ, വൈസ് പ്രസിഡന്റുമാരായ റഹീം ചേന്ദമംഗല്ലൂർ, സജീർ ടി. സി, അഫീഫ് എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP