Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിപിസിഎൽ ഓഹരി വിൽപ്പന റദ്ദാക്കിയതിൽ പ്രക്ഷോഭണത്തിന്റെ പങ്ക് നിർണ്ണായകം - എ.ഐ.യു.റ്റി.യു.സി

സ്വന്തം ലേഖകൻ

 

ഹാരത്‌ന സ്ഥാപനവും കേന്ദ്ര പൊതുമേഖല പെട്രോളിയും കമ്പനിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) കേന്ദ്ര സർക്കാർ ഓഹരി വിഹിതം (52.98%) പൂർണ്ണമായി വിൽക്കുവാനുള്ള തീരുമാനം കേന്ദ്ര സർക്കാറിന് റദ്ദാക്കേണ്ടി വന്നതിൽ രാജ്യത്തുടനീളവും പ്രത്യേകിച്ച്, കേരളത്തിലും നടന്ന പ്രക്ഷോഭണങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് എ.ഐ.യു.റ്റി.യു.സി (ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ) പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വില്പനയ്‌ക്കെതിരായ ദീർഘകാല സമരത്തിൽ പങ്കെടുത്ത ബിപിസിഎൽ ജീവനക്കാരെയും, സമരത്തെ പിന്തുണച്ച മറ്റ് തൊഴിലാളി - ബഹുജനങ്ങളെയും എ.ഐ.യു.റ്റി.യു.സി സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു. സ്വകാര്യവൽക്കരണം ഇനിയും കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

10 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ളതും, സർക്കാരിലേക്ക് ലാഭ വിഹിതമായും നികുതിയായും ഒരു ലക്ഷം കോടിയിലധികം രൂപ പ്രതിവർഷം അടക്കുകയും ചെയ്യുന്ന ഈ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ കേവലം 50,000 കോടി രൂപക്ക് വിറ്റുതുലക്കുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി.ബിപിസിഎൽ വില്പന ഒരു പൊതുമുതൽ കൊള്ളയാണെന്ന് സമൂഹത്തെ ബോധ്യപ്പടുത്താൻ ജീവനക്കാരുടെയും ബഹുജനങ്ങളുടെയും പ്രതിഷേധ സമരങ്ങൾക്ക് കഴിഞ്ഞു. സമരത്തിന് വിട്ടുവീഴ്ചയില്ലാത്ത ദിശ നിർണ്ണയിക്കുന്നതിലും, അതിന്റെ ന്യായയുക്തത സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുന്നതിലും, ജനകീയ പിൻതുണ സൃഷ്ടിച്ചെടുക്കുന്നതിലും എ.ഐ.യു.റ്റി.യു.സി നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്.

ബി.പി.സി.എൽ വില്പന റദ്ദാക്കിയതിന് കാരണമായി വില്പനയിലുണ്ടായ കുറെ തടസ്സങ്ങളാണെന്ന് കേന്ദ്ര സർക്കാർ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, അവയെക്കെല്ലാം പിന്നിൽ പോലും തൊഴിലാളി പ്രക്ഷോഭണത്തിന്റെയും സാമൂഹ്യ സംഘർഷത്തിന്റെയും അലയടിയാണുള്ളത്. അതുകൊണ്ട് തന്നെ വില്പന റദ്ദാക്കൽ സമരത്തിന്റെ ആദ്യ വിജയവുമാണ്. ബിപിസിഎൽ വില്പനയ്‌ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന തൊഴിലാളികളുടെ ആവശ്യത്തോട് ഇടതെന്നവകാശപ്പെടുന്ന സംസ്ഥാന സർക്കാർ പുലർത്തിയ നിഷേധാത്മക നിലപാടും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.

വിൽപ്പനയുടെ മറയിൽ മാനേജ്‌മെന്റ് നിയമ വിരുദ്ധമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു. ജീവനക്കാരുടെ എണ്ണം ഭീമമായി വെട്ടിക്കുറച്ചു. നിരവധി സെക്ഷനുകൾ അടച്ചുപൂട്ടി. പലതും കരാർ വൽക്കരിച്ചു.
മറ്റു പെട്രോളിയം കമ്പനികളിലെ തൊഴിലാളികൾക്ക് ഗവൺമെന്റ് ഗൈഡ്‌ലൈൻ പ്രകാരം ലഭിച്ച ദീർഘകാല കരാറിലെ ആനുകൂല്യങ്ങൾ പോലും കൊടുക്കില്ല എന്ന നിലപാട് മാനേജ്‌മെന്റ് കൈക്കൊണ്ടു. ഇതിനെതിരെയൊക്കെ നിയമ പോരാട്ടം ഉൾപ്പെടെയുള്ള ചെറുത്തു നിൽപ്പിലാണ് തൊഴിലാളികൾ. വില്പന റദ്ദാക്കിയ സാഹചര്യത്തിൽ അതിന്റെ മറവിൽ കൊണ്ടുവന്ന ഈ തൊഴിലാളിവിരുദ്ധ നടപടികൾ മുഴുവൻ ഉടൻ പിൻവലിക്കണമെന്ന് എ.ഐ.യു.റ്റി.യു.സി ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ഓഹരി വില്പനയുടെ പുതിയ തന്ത്രങ്ങളുമായി വീണ്ടും എത്തുമെന്നിരിക്കെ അതിനെ ശക്തമായ ചെറുത്തു നിൽപ്പിലൂടെ പരാജയപ്പെടുത്താനുള്ള ഉയർന്ന തലത്തിലുള്ള പോരാട്ടങ്ങൾക്ക് ജീവനക്കാർ ഒറ്റക്കെട്ടായി ഇനിയും മുന്നോട്ടു വരണമെന്നും അത്തരമൊരു പോരാട്ടം വിജയിപ്പിക്കുവാൻ എ.ഐ.യു.റ്റി.യു.സി സർവ്വശക്തിയും സമാഹരിച്ച് ഒപ്പമുണ്ടാകുമെന്നും പ്രസ്താവയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP