Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാർത്ഥ അവകാശികൾ മൈക്രോ മൈനോരിറ്റി വിഭാഗങ്ങൾ: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ യഥാർത്ഥ അവകാശികൾ ന്യൂനപക്ഷ വിഭാഗത്തിലെ ക്രൈസ്തവരുൾപ്പെടെ അഞ്ച് മൈക്രോ മൈനോരിറ്റി വിഭാഗങ്ങളാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.

സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്ന് രണ്ടായിത്തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളർച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തിൽ മതന്യുനപക്ഷങ്ങൾക്കിടയിൽ മൈക്രോ മൈനോറിറ്റി എന്ന നിർവചനം അടിയന്തരമായിട്ടുണ്ടാകണം. മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ പോളിസി രൂപീകരിച്ചു നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണൽ മൈക്രോ മൈനോരിറ്റി കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്രസർക്കാർ തയ്യാറാകണം.

ജനസംഖ്യയിലും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലും കുതിച്ചുയരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രമായിട്ട് ന്യൂനപക്ഷത്തിന്റെ മറവിൽ ക്ഷേമപദ്ധതികൾ തുടരുന്നതിൽ യാതൊരു നീതീകരണവുമില്ല. ക്രിസ്ത്യൻ, സിക്ക്, ജൈനർ, ബുദ്ധർ, പാഴ്സി വിഭാഗങ്ങളെ ക്ഷേമപദ്ധതികളിൽ നിന്ന് പുറന്തള്ളി സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിക്കാട്ടി നടത്തുന്ന ക്ഷേമപദ്ധതി പ്രഹസനങ്ങൾ അവസാനിപ്പിക്കണം. ജനസംഖ്യ കാലക്രമേണ കുറഞ്ഞ് അന്യംനിന്നുപോകാൻ സാധ്യത കാണുന്ന പാഴ്സി സമൂഹത്തിനുവേണ്ടി മാത്രമാണ് ജിയോ പാഴ്സി എന്ന പദ്ധതിയിന്ന് പ്രത്യേകമായിട്ടുള്ളത്.

മുസ്ലിം പിന്നോക്കാവസ്ഥ പഠിക്കാൻ നിയമിച്ച സച്ചാർ കമ്മറ്റി റിപ്പോർട്ടാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെയെല്ലാം അടിസ്ഥാനമെന്നു വ്യാഖ്യാനിക്കുന്നത് ഭരണഘടനാവിരുദ്ധവും ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ അവഹേളിക്കുന്നതുമാണ്. ക്രൈസ്തവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പഠിക്കുവാൻ ദേശീയതലത്തിൽ കമ്മറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും കേന്ദ്രസർക്കാർ അവഗണന തുടരുന്നു. മതന്യൂനപക്ഷത്തിന്റെ അടിസ്ഥാനം ജനസംഖ്യയിലെ കുറവാണെന്നിരിക്കെ ജനസംഖ്യയുൾപ്പെടെ സമസ്തമേഖലകളിലും വളർച്ച നേടിയിരിക്കുന്നവർക്കല്ല മറിച്ച് ജനസംഖ്യയിൽ പിന്നോക്കം നിൽക്കുന്നവർക്കാണ് സർക്കാർ ക്ഷേമപദ്ധതികൾ നടപ്പിലാക്കേണ്ടത്. 2011 ൽ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 14.5 ശതമാനമാണ്. ക്രിസ്ത്യാനികൾ 2.32 ശതമാനവും മറ്റുള്ളവർ ഇതിലും താഴെ. 14.5 ശതമാനമെന്ന മുസ്ലിം ജനസംഖ്യ 2021ൽ 20 ശതമാനത്തോളമുയർന്ന് വളർച്ച നേടിയിരിക്കുന്നു. അതേസമയം സാമൂഹ്യ പിന്നോക്കാവസ്ഥമൂലം ഇതരന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ 2.32 ശതമാനവും കുറവുമായി തുടരുമ്പോൾ ക്ഷേമപദ്ധതികൾക്ക് അർഹതപ്പെട്ടവർ മറ്റു അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളാണെന്നും കാലങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിച്ച് ഈ അഞ്ച് വിഭാഗങ്ങളെയും മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് ക്ഷേമപദ്ധതികൾ രൂപീകരിച്ച് പ്രഖ്യാപിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും വി സി, സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP