Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്‌കൃത സർവ്വകലാശാലയിൽ പ്രഗതി' ആരംഭിച്ചു

സ്വന്തം ലേഖകൻ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഭരണവിഭാഗം ജീവനക്കാർക്ക് വേണ്ടി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) സംഘടിപ്പിക്കുന്ന പഞ്ചദിന പരിശീലന ശില്പശാല 'പ്രഗതി' ആരംഭിച്ചു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ 'പ്രഗതി' ഉദ്ഘാടനം ചെയ്തു. സർവ്വകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) ഡയറക്ടർ ഡോ. ടി. മിനി അധ്യക്ഷയായിരുന്നു.

പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ ഡോ. എം. എസ്. മുരളീധരൻ പിള്ള, അസിസ്റ്റന്റ് രജിസ്ട്രാർമാരായ പി.ഡി. റേച്ചൽ, ഷീന എം. ആർ. എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ പ്രവർത്തക വിഭാഗം മേധാവി ഡോ. ജോസ് ആന്റണി, സെക്ഷൻ ഓഫീസർമാരായ സാംകുമാർ പി. ബി., പ്രസാദ് ടി. എസ്., കമ്പ്യൂട്ടർ പ്രോഗ്രാമർ നിഷ എം. എസ്. എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. ശില്പശാല 28 ന് സമാപിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP