Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എസ് ആർ ടി സി കോംപ്ലെക്‌സ് ഉടൻ പ്രവർത്തനക്ഷമമാകും: മാണി സി കാപ്പൻ

കെ എസ് ആർ ടി സി കോംപ്ലെക്‌സ് ഉടൻ പ്രവർത്തനക്ഷമമാകും: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന കെ എസ് ആർ ടി സി കോംപ്ലെക്‌സ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കെ ആർ ടി സി കോംപ്ലെക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ താഴത്തെ നിലയിലെ മുറികൾ ലേലം ചെയ്തു നൽകും. പെയിന്റിങ് ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.

മുകൾഭാഗം കെ എസ് എഫ് ഇ പോലുള്ള സ്ഥാപനങ്ങളെ കണ്ടെത്തി അവരുടെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികളെക്കുറിച്ചു ആലോചനയുണ്ടെന്നും എം എൽ എ വ്യക്തമാക്കി. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ആറു വീതം പുതിയ ടോയിലറ്റുകളും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇവയും തുറന്നു കൊടുക്കും. പാർക്കിംഗിനുള്ള സൗകര്യവും കോംപ്ലെക്‌സിനുണ്ട്.

വർഷങ്ങൾക്കു മുമ്പാണ് കെ എസ് ആർ ടി സി കോംപ്ലെക്‌സ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ പണി ഇടയ്ക്കു വച്ചു നിലച്ചുപോകുകയായിരുന്നു. തുടർന്നു കഴിഞ്ഞ വർഷം അവസാനം മന്ത്രി ആന്റണി രാജുവിനെ കണ്ട് മാണി സി കാപ്പൻ നടത്തിയ ഇടപെടലിനെത്തുടർന്നാണ് പണികൾ പുനരാരംഭിച്ചത്.

പാലാ എ ടി ഒ അഭിലാഷ്, കൺട്രോളിങ് ഇൻസ്‌പെക്ടർമാരായ സനൽകുമാർ, ജോജോ ജോസഫ്, ഡിപ്പോ എഞ്ചിനീയർ കുറുപ്പുസാമി എന്നിവരുമായി എം എൽ എ ചർച്ച നടത്തി.

യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മുനിസിപ്പൽ കൗൺസിലർ പ്രൊഫ സതീഷ് ചൊള്ളാനി, അഡ്വ സന്തോഷ് മണർകാട്ട്, വിനോദ് വേരനാനി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, തങ്കച്ചൻ മുളകുന്നം എന്നിവരും എം എൽ എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

നേതാജി ദേശാഭിമാനത്തിന്റെ പ്രതീകം

പാലാ: ദേശസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും പ്രതീകമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. നേതാജിയുടെ 125 മത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച നേതാജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാലിന്ന് സ്വാതന്ത്ര്യമെന്നത് എന്തും ചെയ്യാനുള്ള ലൈസൻസായി കരുതുന്നവർ ഏറിവരികയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തെപ്പോലും പഴിക്കാൻ മടിയില്ലാത്ത ആളുകളുള്ള നാടായി ഇന്ത്യ മാറിയിട്ടുണ്ട്. ദേശാഭിമാനവും ദേശസ്‌നേഹവും വാക്കുകളിൽ പോലും ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നേതാജിയെപ്പോലുള്ളവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇതായിരുന്നില്ലെന്നും എബി ചൂണ്ടിക്കാട്ടി.

അവകാശങ്ങളെക്കുറിച്ചു വാദിക്കുന്ന നാം രാജ്യത്തോടുള്ള കടമകളെ മന: പൂർവ്വം മറക്കുകയാണ്.അനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു. അഡ്വ ആഷ്മി ജോസ്, സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP