Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാഴ്‌വസ്തുക്കളിൽ നിന്നും പൂക്കൾ നിർമ്മിക്കാം : പൂക്കൾ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു

പാഴ്‌വസ്തുക്കളിൽ നിന്നും പൂക്കൾ നിർമ്മിക്കാം : പൂക്കൾ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ സ്‌ട്രോബെറി സർക്കിളാണ് ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് എന്ന പേരിൽ ഓൺലൈനായി പൂക്കൾ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ തുടങ്ങിയ ഏത് വസ്തുക്കളും പൂക്കൾ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്.

ജനുവരി 27ന് വൈകുന്നേരം 7മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി. താല്പരരായവർക്ക് പ്രായഭേദമന്യേ പരിപാടിയിൽ പങ്കെടുത്ത് വിജയികളാവാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക്

ബന്ധപ്പെടേണ്ട നമ്പർ +91 7356607191 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP