Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയം; എൻജിഒ സംഘ്

സ്വന്തം ലേഖകൻ

ആലപ്പുഴ: പ്രാഥമിക സമ്പർക്ക പട്ടികയിൽ പെടുന്ന ജീവനക്കാരുടെ സ്‌പെഷ്യൽ ക്യാഷ്വൽ ലീവ് ഇല്ലാതാക്കിയ ഇടതുസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലാ സമിതി ആവശ്യപ്പെട്ടു. കേരളത്തിൽ കോവിഡ് അനിയന്ത്രിതമായി വർദ്ധിക്കുകയാണ്. സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടാനുള്ള സാഹചര്യം ഒഴിവാക്കാൻ 50:50 സംവിധാനം ആണ് ഏർപ്പെടുത്തേണ്ടത്. എന്നാൽ അശാസ്ത്രീയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത് ഇടതുപാർട്ടികളുടെ സമ്മേളനം വിജയിപ്പിക്കാൻ വേണ്ടിയാണോ എന്ന് ജില്ലാ സമിതി ആരോപിച്ചു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ 50 പേർക്ക് മാത്രം അനുമതി ഉള്ളപ്പോൾ ഭരണകക്ഷി തന്നെ 500 ന് മുകളിൽ ആളെ ഉൾപ്പെടുത്തി മെഗാ തിരുവാതിരകളിക്ക് വേദി ഒരുക്കുന്നത് ഉൾപ്പെടെയുള്ള അശാസ്ത്രീയ നടപടികൾ ആണ് കോവിഡ് ഇപ്പോൾ ഇത്ര വർദ്ധിക്കാൻ കാരണം.

കോവിഡ് ചികിത്സ കൂടി ഉൾപ്പെടുത്തി മെഡിസെപ്പ് ആരോഗ്യ പദ്ധതി സർക്കാർ അടിയന്തിരമായി നടപ്പാക്കണം എന്ന് എൻ.ജി.ഒ. സംഘ് ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഗുരുതര രോഗം ബാധിച്ചവർക്കും വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കാൻ സർക്കാർ തയ്യാറാകണം. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെടുന്നവർ ഓഫീസുകളിൽ എത്തുമ്പോൾ മറ്റ് ജീവനക്കാരിലേക്കും കോവിഡ് വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാകും. അത് ഒഴിവാക്കാൻ പട്ടികയിൽ പെടുന്നവർക്ക് 7 ദിവസത്തേയും രോഗം സ്ഥിതീകരിക്കുന്നവർക്ക് 14 ദിവസത്തേയും സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് കെ.രാമനാഥ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി ജില്ലാ ട്രഷറർ എൽ.ദിലീപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP