Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിർദ്ദിഷ്ട റബ്ബർ ആക്ട് കർഷകരുടെ ഗില്ലറ്റിൻ : മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: കേന്ദ്ര സർക്കാർ പുതുതായി അവതരിപ്പിക്കുന്ന റബർ ആക്ടും സ്‌പൈസസ് ആക്ടും കർഷകർക്കു ഗില്ലറ്റിനായി മാറുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റബ്ബറിന് വില കൂട്ടി വിറ്റാലും കുറച്ചു വിറ്റാലും ആക്ട് നിലവിൽ വന്നാൽ കർഷകന് തടവും പിഴയും ശിക്ഷ എന്ന വിചിത്ര നിർദ്ദേശം കർഷകരോടുള്ള വെല്ലുവിളിയാണ്. നിർദ്ദിഷ്ട നിയമം കർഷകദ്രോഹമാണ്. ആവശ്യമായ ചർച്ചകൾക്കുപോലും അവസരം നൽകാതെ നടപ്പാക്കാനുള്ള നീക്കം ദുരൂഹമാണെന്ന് കാപ്പൻ പറഞ്ഞു.

കരടു നിയമം അവ്യക്തമാണ്. കർഷകർക്കു കരട് നിയമം വായിച്ചു മനസിലാക്കാൻ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അഭിപ്രായം രേഖപ്പെടുത്താൻ ആവശ്യമായ സമയം നൽകാതെ ഏകപക്ഷീയമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. വൻകിടക്കാരെ സംരക്ഷിക്കാൻ നിയമം വഴി കർഷകരെ ദ്രോഹിക്കുകയാണ്. കേന്ദ്ര സർക്കാർ ഈ നടപടിയിൽ നിന്നും പിൻവാങ്ങണം. നിയമം പ്രാബല്യത്തിൽ വരുന്ന ദിവസം റബ്ബർ കർഷകരുടെ മരണമണി മുഴക്ക ദിനമായിരിക്കുമെന്നും കാപ്പൻ മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP