Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂടപ്പിറപ്പിന് വീടൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കൂടപ്പിറപ്പിന് വീടൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

സ്വന്തം ലേഖകൻ

2018 പ്രളയത്തിൽ മലവെള്ളപാച്ചിലിൽ വീട് തകർന്ന കൂട്ടുകാരന് മലപ്പുറം ജവഹർനവോദയ വിദ്യാലയ അലുംമ്‌നി അസോസിയേഷൻ വീടൊരുക്കി കൊടുത്തു.നിലമ്പൂർ പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ കൂട്ടുക്കാരനാണ് അലുംമ്‌നിഅസോസിയേഷൻ വീട് നിർമ്മിച്ച് നൽകിയത് .

വനഭൂമിയിലും ചാലിയാർ പുഴയുടെമറുവശത്തുമായ കോളനിയിലേക്ക് വീടിനാവശ്യമായ വസ്തുക്കൾ എത്തിക്കുന്നത്ദുഷ്‌കരമായിരുന്നു. പ്രകൃതിയോടിണങ്ങി നിൽക്കുന്ന രീതിയിലുള്ള 550 sq fet വീട്8.50 ലക്ഷം രൂപയ്ക്കാണ് നിർമ്മിച്ചത്.ബാഗ്ലൂർ ആസ്ഥാനമായുള്ള യോലോ കമ്പനിയുടെയാണ് ഈ ലോ ബഡ്ജറ്റ് വീടിന്റെപ്ലാൻ.

9-1-22 ന് അലുംമ്‌നിയുടെ നേതൃത്വത്തിൽ വീട് കൈമാറി.ചടങ്ങിൽ അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി അനീഷ് , പ്രസിഡന്റ്Dr അജിത്, ജോയിന്റ് സെക്രട്ടറി ഹരിത , ജിഷ്ണു , വൈസ് പ്രസിഡന്റ സിയോജ് , സുബിൻ,വുമൺ സെൽ കോർഡിനേറ്റർ ഷബ്ന ,ട്രെഷറർ രവിശങ്കർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ അതുൽ , റിഞ്ചു ,ചാപ്റ്റർകോർഡിനേറ്റർ മനോപ്, ആദ്യ ബാച്ച് അലുംനി സുരേഷ് കെ പി, ശശികോൺട്രാക്ടർ അബൂബക്കർ , ആർക്കിറടെ റ് വിഷ്ണു, എഞ്ചിനീയർഷൈജു, പൂർവ്വ വിദ്യാർത്ഥികളായ പ്രതീഷ് ജോസഫ്, ജിഷ, പ്രദീപ് ചന്ദ്രൻഎന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP