Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ വിദ്യാർത്ഥികൾക്ക് മലബാർ സമര ഓൺലൈൻ മെഗാ ക്വിസ് മൽസരം

സ്‌കൂൾ വിദ്യാർത്ഥികൾക്ക് മലബാർ സമര ഓൺലൈൻ മെഗാ ക്വിസ് മൽസരം

സ്വന്തം ലേഖകൻ

മലബാർ സമരം പ്രമേയമാക്കി മലർവാടി- ടീൻ ഇന്ത്യയുടെ സഹകരണത്തോടെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി എസ്‌ഐ.ഒ കേരള ഓൺലൈൻ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 30 ഞായറാഴ്ചയും പ്രവാസി വിദ്യാർത്ഥികൾക്ക് ജനുവരി 28 വെള്ളിയാഴ്ചയുമാണ് മത്സരം നടക്കുക. മലബാർ സമര പോരാട്ടങ്ങളുടെ സമഗ്ര ആവിഷ്‌കാരമായ 'മാപ്പിള ഹാൽ' എന്ന ആപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങളുണ്ടാവുക.

മത്സരത്തിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ മാപ്പിള ഹാൽ എന്ന അപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്പിലെ 'more' ഓപ്ഷനിൽ ക്വിസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. രണ്ട് കാറ്റഗറിയായാണ് മത്സരം നടക്കുക. 4 മുതൽ 7 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ ജൂനിയർ കാറ്റഗറിയിലും 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ സീനിയർ കാറ്റഗറിയിലുമാണ് പങ്കെടുക്കേണ്ടത്. ഒരു ലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. ജനുവരി 26-ന് രജിസ്‌ട്രേഷൻ അവസാനിക്കും. രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP