Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ആദ്യ ഇൻട്രാ ഓപ്പറേറ്റീവ് റേഡിയേഷൻ തെറാപ്പി ഫോർ റിട്രോപെരിറ്റോണിയൽ സർക്കോമ കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്നു

കേരളത്തിലെ ആദ്യ ഇൻട്രാ ഓപ്പറേറ്റീവ് റേഡിയേഷൻ തെറാപ്പി ഫോർ റിട്രോപെരിറ്റോണിയൽ സർക്കോമ കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്നു

സ്വന്തം ലേഖകൻ

 കോഴിക്കോട്: കേരളത്തിൽ ആദ്യമായി റിട്രോപെരിട്ടോണിയൽ സർക്കോമയ്ക്കുള്ള ഇൻട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയായി. കണ്ണൂർ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്. ഇടുപ്പ് ഭാഗത്ത് ശക്തമായ വേദനയും നടക്കുവാനും കുനിയുവാനും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലുമാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. നേരത്തെ കണ്ണൂരിലെ ഒരു ഹോസ്പിറ്റലിൽ നിന്ന് ബയോപ്സി പരിശോധന നടത്തുകയും ഹൈ ഗ്രേഡ് റിട്രോപെരിറ്റോണിയൽ സാർക്കോമ എന്ന രോഗാവസ്തയാണെന്നും മനസ്സിലായതിനെ തുടർന്നാണ് ആസ്റ്റർ മിംസിലേക്ക് വിദഗ്ധ ചികിത്സക്കായി നിർദ്ദേശിച്ചത്.

വയറിനകത്ത് കുടലിന്റെ പിൻവശമാണ് റിട്രോപെരിറ്റോണിയൽ റീജ്യൻ. ഇവിടെയാണ് ഇദ്ദേഹത്തിന് ട്യൂമർ ഉണ്ടായിരുന്നത്. സങ്കീർണ്ണമായ കാൻസർ വിഭാഗത്തിൽ പെടുന്ന ട്യൂമറായിരുന്നു ഇത്. ബാധിച്ച ഭാഗവും ചേർന്നിരിക്കുന്ന ഭാഗവും നീക്കം ചെയ്തതിന് ശേഷം പീന്നിട് മാസങ്ങൾക്കകം റേഡിയേഷൻ തെറാപ്പി നൽകുക എന്നതാണ് അനുവർത്തിക്കേണ്ട ചികിത്സ രീതി . എന്നാൽ കുടലിനോട് ചേർന്ന് കിടക്കുന്ന പിൻവശമായതിനാൽ ഈ ഭാഗം നീക്കം ചെയ്താൽ കുടൽ അതിലേക്കിറങ്ങിക്കിടക്കുകയും പീന്നിട് റേഡിയോതെറാപ്പി ചെയ്യുമ്പോൾ അതിന്റെ പ്രത്യാഘാതം കുടലിലേക്ക് കൂടി ബാധിക്കാനിടയാകും. ഇത് പീന്നിട് ഇടക്കിടെയുള്ള വയറ് വേദനയ്ക്കും സ്തംഭനത്തിനും സ്വാഭാവികമായും വഴിവെക്കും. ഈ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാം എന്നാ ഓങ്കോളജി സർജന്മാരും, റേഡിയേഷൻ ഓങ്കോളജി ടീമും ഒരുമിച്ച് ചർച്ച ചെയുകയും ഇൻട്രാ ഓപ്പറേറ്റീവ് റേഡിയേഷൻ തെറാപ്പി അല്ലാതെ മറ്റ് മാർഗങ്ങളില്ല എന്ന തിരുമാനത്തിലെത്തുകയും ചെയ്തു. തുടർന്ന് രോഗിയുടെ ബന്ധുക്കളെ ചികിത്സാ രീതിയുടെ പ്രാധാന്യത്തെയും സങ്കിർണതകളെയും കുറിച്ച ബോധ്യപ്പെടുത്തുകയും ചികിത്സയ്ക്ക് തയ്യാറാവുകയുമായിരുന്നു. ഓപ്പറേഷൻ തീയ്യറ്ററിൽ അനസ്‌തേഷ്യ നൽകിയ ശേഷം ശസ്ത്രക്രിയയിലുടെ ട്യൂമർ നീക്കം ചെയ്യുകയായിരുന്നു ആദ്യ ഘട്ടം. ഈ ശസ്ത്രക്രിയ പൂർത്തിയാകുമ്പോൾ തന്നെ റേഡിയോതെറാപ്പി യൂണിറ്റായ മറ്റൊരു കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ലീനാക് ഏരിയ പൂർണ്ണമായും അണുവിമുക്തമാക്കുകയും ഓപ്പറേഷൻ തിയ്യറ്ററിന് സമാനമായി സജ്ജികരിക്കുകയും ചെയ്തു. തുടർന്ന് രോഗിയെ അനസ്തേഷ്യയിൽ തന്നെ ലിനാക്കിലേക്ക് മാറ്റുകയും ശസ്ത്രക്രിയയുടെ മുറിവിലേക്ക് വീണുകിടക്കുന്ന കുടൽ ഭാഗങ്ങളെ മാറ്റിവെക്കുകയും ചെയ്തു തുടർന്ന് റേഡിയോതെറാപ്പിയുടെ അളവ് കൃത്യമായി കണക്കാക്കിയ ശേഷം റേഡിയേഷൻ നേരിട്ട് (high dose radiation in single fraction) ഓപ്പറേഷൻ ചെയ്ത ഭാഗത്തേക്കു നൽകുകയായിരുന്നു. അതിന് ശേഷം രോഗിയെ സുരക്ഷിതമായി ഓപ്പറേഷൻ തീയ്യറ്ററിലേക് പുനഃപ്രവേശിപ്പിക്കുകയും മുറിവ് തുന്നിച്ചേർക്കുകയുമാണ് ചെയ്തത്

കേരളത്തിൽ ആദ്യമായാണ് ഇത്രയും സങ്കീർണമായും ശസ്ത്രക്രിയക്ക് ശേഷം ഇൻട്രാ ഓപ്പറേറ്റീവ് റേഡിയേഷൻ തെറാപ്പി വിജയകരമായി പൂർത്തീകരിക്കുന്നത്. ഓങ്കോസർജൻ ഡോ. സലിം വി പി യുടെ നേത്രത്വത്തിലുള്ള ടീമിലെ അംഗങ്ങളായ ഡോ. അബ്ദുള്ള , ഡോ. ഫഹീം , ഡോ. ടോണി, റേഡിയേഷൻ ഓങ്കോളജിസ്റ്റ്മാരായ ഡോ. സതീഷ് പത്മനാഭൻ, ഡോ. അബ്ദുൾ മാലിക്, അനസ്‌തേഷ്യ ടീം അംഗങ്ങളായ ഡോ. കിഷോർ, ഡോ. ഷംജാദ് , ഡോ. പ്രീത, ഡോ. അനീഷ് , മെഡിക്കൽ ഒങ്കോളജി ടീം ഡോ. കെ വി ഗംഗാധരൻ, ഡോ. ശ്രീലേഷ് കെ പി , ഡോ. അരുൺ ചന്ദ്രശേഖരൻ പാത്തോളജി വിഭാഗം ഡോക്ടർമാരായ ഡോ. ലില്ലി , ഡോ.കവിത , ഡോ. ഷെഹ്ല, നഴ്സിങ് ജീവനക്കാർ, മെഡിക്കൽ ഫിസിസിറ്റ് അശ്വതിയും ടീം അംഗങ്ങളും, റേഡിയേഷൻ തെറാപ്പി ടെക്നോളോജിസ്റ്റുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയവർ ഉൾപ്പെടെ വലിയ വിഭാഗം ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ നേത്രത്വത്തിലാണ് സങ്കീർണമായ ഇൻട്രാ ഓപ്പറേറ്റീവ് റേഡിയേഷൻ തെറാപ്പി പൂർത്തിയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP