Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു എസ് ടിക്ക് കമ്പ്യൂട്ടിങ് യു കെ ഡിജിറ്റൽ ടെക്‌നോളജി ലീഡേഴ്സ് പുരസ്‌ക്കാരങ്ങൾ; മികച്ച തൊഴിലിടമെന്ന ബഹുമതി

യു എസ് ടിക്ക് കമ്പ്യൂട്ടിങ് യു കെ ഡിജിറ്റൽ ടെക്‌നോളജി ലീഡേഴ്സ് പുരസ്‌ക്കാരങ്ങൾ; മികച്ച തൊഴിലിടമെന്ന ബഹുമതി

സ്വന്തം ലേഖകൻ

 തിരുവനന്തപുരം: ഡിസംബർ 1 , 2021: ബ്രിട്ടനിലെ വിഖ്യാതമായ കമ്പ്യൂട്ടിങ് യു.കെയുടെ ഡിജിറ്റൽ ടെക്നോളജി ലീഡേഴ്സ് നൽകുന്ന മികച്ച തൊഴിലിടം എന്ന ബഹുമതി ആഗോള പ്രശസ്തമായ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു.എസ്.ടിക്ക്. 'ബെസ്റ്റ് പ്ലേസ് ടു വർക്ക് ഇൻ ഡിജിറ്റൽ' എന്ന ബഹുമതിയാണ് യു എസ് ടി സ്വന്തമാക്കിയത്. ഡിജിറ്റൽ മേഖലയിലെ അതിപ്രഗത്ഭരായ വിദഗ്ധരുടേയും നേതാക്കളുടേയും പാനലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സാങ്കേതിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് ഈ ബഹുമതി നൽകുന്നത്. ലണ്ടനിലെ വാൾഡോർഫ് ഹിൽട്ടനിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 24 വിഭാഗങ്ങളിലായിട്ടാണ് വിജയികളെ പ്രഖ്യാപിച്ചത്.

യു.എസ്.ടിക്ക് വീണ്ടും അഭിമാനം പകർന്ന് സ്ഥാപനത്തിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് അസോസിയേറ്റായ ജാസ്മിൻ പല്ലോ യംഗ് ഡിജിറ്റൽ പ്രൊഫഷണൽ ഓഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി. യു.എസ്.ടിയുടെ സാങ്കേതിക സഹായത്തോടെ നിർമ്മിച്ച ചാരിറ്റി വെബ്സൈറ്റായ 'ടെക് ഷീ കാൻ' ആണ് ഇദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്.

ഇത് കൂടാതെ മെഷീൻ ലേണിങ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്ട് ഓഫ് ദി ഇയർ വിഭാഗത്തിലും ടെക് വീ കാൻ വിഭാഗത്തിൽ ബെസ്റ്റ് നോട്ട് ഫോർ പ്രോഫിറ്റ് ഇനത്തിലും യു.എസ്.ടി ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള ഹൂ വീ ആർ എന്ന സംവിധാനത്തിൽ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്ന് ചീഫ് ഡെലിവറി ഓഫീസറും യു.കെ.കൺട്രി ഹെഡുമായ പ്രവീൺ പ്രഭാകരൻ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ജീവിതചക്രത്തെ ആസ്പദമാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മേഖലയിലെ ലോകമെമ്പാടുമുള്ള പ്രതിഭകളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുക, അവരെ കൃത്യമായി ചുമതലകൾ ഏൽപ്പിക്കുക, അതിലൂടെ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പ്രവീൺ പ്രഭാകരൻ വ്യക്തമാക്കി.

ജീവനക്കാർക്ക് തങ്ങളുടെ കഴിവുകൾ പൂർണമായ തോതിൽ പുറത്തുകൊണ്ട് വരാനുള്ള ഒരു പോസിറ്റീവ് തൊഴിൽ സംസ്‌ക്കാരം യു.എസ്.ടിയിൽ പൂർണമായ തോതിൽ ഒരുക്കാൻ കഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇത്തരത്തിൽ ജീവനക്കാരുടെ ശാക്തീകരണത്തിലൂടെയാണ് ഇത് പോലെയുള്ള ഉന്നതമായ ബഹുമതികൾ നേടാൻ കഴിഞ്ഞതെന്നും സ്വന്തം ടീമിനെ കുറിച്ച് സ്ഥാപനത്തിന് അങ്ങേയറ്റം അഭിമാനം ഉണ്ടെന്നും പ്രവീൺ പ്രഭാകരൻ പറഞ്ഞു.

യു.എസ്.ടി ആരംഭിച്ചത് മുതൽ ആഗോള നിലവാരത്തിലുള്ള ഡിജിറ്റൽ സ്ഥാപനമായി വളർത്തിയെടുക്കണം എന്നാണ് ഇതിന്റെ സ്ഥാപകർ ലക്ഷ്യമിട്ടത്. യു.എസ്.ടിയെ നിരവധി പുരസ്‌ക്കാരങ്ങൾ നേടാൻ പ്രാപ്തിയുള്ള സ്ഥാപനമാക്കി വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ഹൂ വീ ആർ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത് തന്നെ ജീവനക്കാരാണ് ആദ്യം എന്ന ഘടകമാണ്. നിരവധി കാര്യങ്ങൾ ഒത്ത് ചേർന്നതാണ് ഹൂ വീ ആർ സംവിധാനം. അതിലെ പ്രധാന ഘടകങ്ങൾ ഇവയാണ്:

കളേഴ്സ്: മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കാൻ ജീവനക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ് കളേഴ്സ്. ഈ പ്രോഗ്രാമിന് വ്യക്തമായ ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന ഏഴ് ടീമുകളാണുള്ളത്. ലോകമെമ്പാടുമുള്ള സ്ഥാപനത്തോട് സഹകരിക്കുന്നവരെ കൃത്യമായ ലക്ഷ്യബോധത്തോടെ ബന്ധിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ ചുമതല.
ഇൻഫിനിറ്റി ലാബുകൾ: യു.എസ് ടി യിൽ ആഗോളതലത്തിൽ തന്നെ ഇന്നവേഷൻ ലാബുകളുടെ നീണ്ട ശൃംഖലയാണ് ഉള്ളത്. സ്റ്റാർട്ടപ്പുകളുടേയും അക്കാദമിക്ക് വിദഗ്ധരുടേയും സ്ഥാപനത്തിന്റെ പങ്കാളികളുടേയും കൂട്ടായ പ്രവർത്തനമാണ് ഇതിന്റെ സവിഷശേഷത. വിവിധ ഡൊമൈനുകളിലൂടെ കമ്പനിയുടെ ഗവേഷണ-വികസന വിഭാഗങ്ങൾ സാങ്കേതിക നിർദ്ദേശങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉൽപ്പന്നങ്ങളും പ്രദാനം ചെയ്യുന്നു.
കരിയർ വെലോസിറ്റി: നൈപുണ്യ വികസനവും കരിയർ മൊബിലിറ്റിയും ഫലപ്രദമായി നടപ്പാക്കുന്നതിനായി യു.എസ്.ടി ആവിഷ്‌ക്കരിച്ച ഒന്നാണ് കരിയർ വെലോസിറ്റി. തൊഴിലുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വ്യക്തിഗതമായ രീതിയിൽ അവരുടെ കരിയർ ഫലപ്രദമായി മുന്നോട്ട് പോകാൻ ഈ പ്ലാറ്റ്ഫോം സഹായകമാണ്. തൊഴിൽ നൈപുണ്യത്തിന്റെ കാര്യത്തിൽ ക്ലസ്റ്ററിങ് എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കാനും ഇതിലൂടെ സാധ്യമാകുന്നു.
യു.എസ്.ടി ഗ്യാരേജ് വെഞ്ചേഴ്സ്: യു.എസ്.ടിയിലെ ജീവനക്കാരുടെ സംരംഭകത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതിന് തടസമായ വിഷയങ്ങളെ മാറ്റി പോസീറ്റീവായ രീതിയിൽ കാര്യങ്ങൾ കൊണ്ടു വരുന്നതുമാണ് ഗ്യാരേജ് വെഞ്ചേഴ്സിന്റെ ദൗത്യം.
ജി.എ.മേനോൻ അക്കാദമി (ഗാമ): യു.എസ്.ടിയുടെ ലേണിങ് ആൻഡ് ഡെവലപ്മെന്റ് സ്ഥാപനമാണ് ജി.എ മേനോൻ അക്കാദമി. സ്ഥാപനത്തിലെ ജീവനക്കാർക്കായി സാങ്കേതിക മേഖലയിൽ ഒരു ഡിജിറ്റൽ ലേണിങ് കലണ്ടർ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജി.എ.മേനോൻ അക്കാദമി.

അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, മലേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങൾ യു.എസ്.ടിയെ മികച്ച തൊഴിലിടമായി അംഗീകരിച്ചു കഴിഞ്ഞു. കമ്പനിയെ 2021 ലെ മികച്ച തൊഴിൽദാതാവായി അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, മെക്സിക്കോ, സ്പെയിൻ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് വിലയിരുത്തുന്ന ആഗോള സ്ഥാപനമായ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടാണ് കമ്പനിയെ ഇതിനായി തെരഞ്ഞെടുത്തത്. യു.എസ്.ടി യു.കെയുടെ ടാലന്റ് പ്ലാൻ ടോപ്പ് എംപ്ലോയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികവിന്റെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2020 ൽ ജോലി ചെയ്യാനുള്ള 100 മികച്ച സ്ഥലങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതിന് ഗ്ലാസ്ഡോർ എംപ്ലോയീസ് ചോയിസ് അവാർഡ് നൽകി യു.എസ്്.ടി.യെ ആദരിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ വർദ്ധിച്ച് വരുന്ന ആവശ്യം പരിഗണിച്ചും ഡിജിറ്റൽ മേഖലയിലെ പ്രവർത്തനം ത്വരിതപ്പെടുത്താനും യു.എസ്.ടി പതിനായിരത്തോളം ജീവനക്കാരെ പുതിയതായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ മേഖലയിലെ വികസനപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ ക്രമാനുഗതമായ വളർച്ചക്കും ഇത് ഏറെ സഹായകരമാകുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ ടെക്നോളജി ലീഡേഴ്സ് അവാർഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://event.computing.co.uk

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP